advertisement

T20 World Cup 2024 Final: ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

Last Updated:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരിട്ട് വിളിച്ചഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന T20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരിട്ട് വിളിച്ചഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ടീം ഇന്ത്യയുമായി ഫോണിൽ സംസാരിക്കുകയും എല്ലാ കളിക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.
advertisement
ക്യാപ്റ്റൻ രോഹിത് ശർമ്മയോട് സംസാരിക്കുകയും അദ്ദേഹത്തിൻ്റെ 'മനോഹരമായ' ക്യാപ്റ്റൻസിയെ അഭിനന്ദിക്കുകയും ചെയ്തു. രോഹിത് ശർമയുടെ T20 കരിയറിനെ അഭിനന്ദിക്കുകയും ചെയ്‌തു അദ്ദേഹം. ഇന്ത്യയെ ഒരു മികച്ച സ്‌കോർ ഉയർത്താൻ സഹായിച്ച്‌ പ്ലെയർ ഓഫ് ദി മാച്ച് ആയി 76 റൺസ് നേടിയ വിരാട് കോഹ്‌ലിയെയും അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.
advertisement
advertisement
ഇന്ത്യൻ ബൗളർമാരായ ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാണ്ഡ്യയുടെ അവസാന ഓവറിനെ അദ്ദേഹം അഭിനന്ദിക്കുകയും കളിയുടെ അവസാനത്തിൽ ബുംറയുടെ അവസാന ഓവറിനെക്കുറിച്ച് വളരെ ഏറെ പ്രശംസിക്കുകയും ചെയ്തു. തൻ്റെ നിർണായക ക്യാച്ചിന് സൂര്യ കുമാർ യാദവിനെ പരാമർശിക്കാൻ അദ്ദേഹം മറന്നില്ല.
ഇന്ത്യയുടെ മുഖ്യപരിശീലകനെന്ന നിലയിലുള്ള യാത്ര അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച മോദി, രാഹുൽ ദ്രാവിഡിന്റെ സംഭവനയ്ക്കും നന്ദി പറഞ്ഞു.ശനിയാഴ്ച വൈകുന്നേരം ഇന്ത്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം, പ്രധാനമന്ത്രി ഇന്ത്യയുടെ നീലപ്പടയ്ക്ക് അഭിനന്ദന വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും അവരെ ചാമ്പ്യന്മാരായി വാഴ്ത്തുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
Summary: Prime Minister Narendra Modi lauds the India cricket team for their astounding performance at the T20 World Cup finals in Barbados
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup 2024 Final: ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ SIT അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

  • CBI അന്വേഷണം ഉടനില്ലെന്നും, പ്രതികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതി കർശന മേൽനോട്ടം വാഗ്ദാനം ചെയ്തു

  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

View All
advertisement