Lionel Messi Transfer| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ബാഴ്സയിൽ തുടരാൻ താത്പര്യമില്ലെന്ന് മെസ്സി ടീം മാനേജ്മെന്റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു
ബാഴ്സയുമായി ഇടഞ്ഞു നിൽക്കുന്ന മെസ്സിയെ സ്വാഗതം ചെയ്ത് പിഎസ്ജി. ബാഴ്സയുമായി മെസ്സി പിരിയുകയാണെങ്കിൽ അദ്ദേഹത്തിന് പിഎസ്ജിയിലേക്ക് സ്വാഗതമെന്നാണ് ടീം മാനേജർ തോമസ് ട്യൂഷെൽ.
എന്നാൽ മെസ്സി ബാഴ്സ വിടുമെന്ന് കരുതുന്നില്ലെന്നും പിഎസ്ജി പരിശീലകൻ കൂട്ടിച്ചേർത്തു. 13 ാം വയസ്സിലാണ് മെസ്സി ബാഴ്സയിലെത്തുന്നത്. നേട്ടങ്ങളെല്ലാം ഈ ലോക ഫുട്ബോളർ സ്വന്തമാക്കിയതും ബാഴ്സയ്ക്കൊപ്പമാണ്. 730 മത്സരങ്ങളിൽ നിന്നായി 634 ഗോളുകൾ മെസ്സി നേടി.
ബാഴ്സയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കേ ടീമുമായുള്ള സ്വരച്ചേർച്ചയില്ലായ്മ ചർച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മെസ്സിക്ക് പിഎസ്ജിയിൽ നിന്നും ക്ഷണം ലഭിക്കുന്നത്.
മെസ്സിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തതെന്നും തോമസ് ട്യൂഷെൽ ചോദിക്കുന്നു. എന്നാൽ 13ാം വയസ്സിൽ ബാഴ്സയുമായി തുടങ്ങിയ ബന്ധം മെസ്സി അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ബാഴ്സയിൽ നിന്നുകൊണ്ട് തന്നെ മെസ്സി വിരമിക്കുമെന്നും അദ്ദേഹം പറയുന്നു.
advertisement
അതേസമയം, ബാഴ്സയിൽ തുടരാൻ താത്പര്യമില്ലെന്ന് മെസ്സി ടീം മാനേജ്മെന്റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്സയുമായി മെസ്സി ഇതുവരെ കരാർ പുതുക്കിയിട്ടില്ലെന്നും ഇത് നല്ല സൂചനയല്ലെന്നുമാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.
ഇതിനിടയിൽ, ലൂയി സുവാരസ് ഡച്ച് ക്ലബ്ബായ അയാസ്കയിലേക്ക് പോകുമെന്നും ഏതാണ്ട് ഉറപ്പായി. ഏകദേശം 15 മില്യൺ യൂറോയ്‌ക്ക് അയാക്‌സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2020 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Lionel Messi Transfer| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ