മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പീഎസ്ജി മികച്ച രീതിയില്‍ കളിച്ചു; ഇതിലും മികച്ച ഫലം അര്‍ഹിച്ചിരുന്നു; പിഎസ്ജിയുടെ തോല്‍വിയില്‍ നിരാശനായി പൊച്ചട്ടീനോ

Last Updated:

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും പരാജയമായിരുന്നു പിഎസ്ജിയെ കാത്തിരുന്നത്

ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ഇരുപാദങ്ങളിലും മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും അവര്‍ക്കെതിരെ തന്റെ ടീം ആധിപത്യം പുലര്‍ത്തിയെന്ന് പി എസ് ജി പരിശീലകനായ മൗറീഷ്യോ പൊച്ചട്ടീനോ. പിഎസ്ജി സിറ്റിക്കെതിരായ മത്സരത്തില്‍ ഇതിലും മികച്ച ഫലം അര്‍ഹിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, മിന്നും ഫോമില്‍ കളിക്കുന്ന സിറ്റിക്കെതിരെ പിഎസ്ജി ആധിപത്യം പുലര്‍ത്തിയെന്ന് രണ്ടാം പാദ സെമി ഫൈനലിന് ശേഷം ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ രണ്ട് പാദ മത്സരങ്ങളും വിശകലനം ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ വ്യക്തമായ ആധിപത്യം പിഎസ്ജി പുലര്‍ത്തിയെന്ന് പറയുന്ന പൊച്ചട്ടീനോ, താന്‍ ഇപ്പോള്‍ നിരാശനാണെന്നും ഇതിലും മികച്ച ഫലം തങ്ങള്‍ അര്‍ഹിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടുകയാണ്. 'ഞാന്‍ നിരാശനാണ്. കാരണം ഞങ്ങള്‍ ഇതിലും മികച്ച ഫലം അര്‍ഹിച്ചിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി ഞങ്ങളേക്കാള്‍ ഒരു പടി മുകളില്‍ ആയിരുന്നു. കളി ജയിക്കാനുള്ള ആവശ്യമായ ഗോളുകള്‍ നേടുന്നതില്‍ അവര്‍ വിജയിച്ചു. ഇത് അല്പം നിരാശാജനകമാണ്. കാരണം ഞങ്ങളുടെ ലക്ഷ്യം ഫൈനലിലേക്ക് യോഗ്യത നേടുക എന്നതായിരുന്നു.' പൊച്ചട്ടീനോ പറഞ്ഞു.
advertisement
ചാമ്പ്യന്‍സ് ലീഗില്‍ നിന്നുള്ള പുറത്താകല്‍ വളരെയധികം ബുദ്ധിമുട്ട് നല്‍കുന്ന കാര്യമാണെന്ന് പറയുന്ന പൊച്ചട്ടീനോ, ഈ സമയത്ത് തങ്ങള്‍ പോസിറ്റീവ് ആയിരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ബാഴ്‌സിലോണയേയും, ബയേണിനേയും പോലെയുള്ള വമ്പന്‍ ടീമുകളെ തോല്‍പ്പിച്ചാണ് പിഎസ്ജി ഈ ഘട്ടം വരെ എത്തിയതെന്നും ഫൈനലിലേക്ക് പ്രവേശനം നേടാനാവാത്തത് ലജ്ജാകരമാണെന്നും അഭിപ്രായപ്പെട്ട പൊച്ചട്ടീനോ എന്നാല്‍ തന്റെ ടീം അവസാന നിമിഷം വരെ പൊരുതിയെന്നും വ്യക്തമാക്കി.
advertisement
അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും പരാജയമായിരുന്നു പിഎസ്ജിയെ കാത്തിരുന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട അവര്‍ ഇന്നലെ സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. റിയാദ് മഹ്‌റെസായിരുന്നു മത്സരത്തില്‍ സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്. ആദ്യ പാദത്തിലെ മത്സരത്തിലും മഹ്‌റെസ് ഗോള്‍ നേടിയിരുന്നു. ഇരു പാദങ്ങളിലുമായി പിഎസ്ജിയെ 4-1 ന് മറികടന്ന മാഞ്ചസ്റ്റര്‍ സിറ്റി അങ്ങനെ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് പ്രവേശനം നേടുകയും ചെയ്തു.
advertisement
നാളെ രാവിലെ നടക്കുന്ന റയല്‍ ചെല്‍സി രണ്ടാം പാദ സെമി പോരാട്ടത്തിലെ വിജയികള്‍ സിറ്റിയെ നേരിടും. മെയ് 29ന് തുര്‍ക്കിയിലെ നഗരമായ ഇസ്താംബുള്ളിലാണ് ഫൈനല്‍ മത്സരം നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പീഎസ്ജി മികച്ച രീതിയില്‍ കളിച്ചു; ഇതിലും മികച്ച ഫലം അര്‍ഹിച്ചിരുന്നു; പിഎസ്ജിയുടെ തോല്‍വിയില്‍ നിരാശനായി പൊച്ചട്ടീനോ
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement