'മേഴ്സി' കാട്ടാത്ത മുഹമ്മദ് അൽ-ഒവൈസ്; സൗദിയുടെ ഗോള്‍ വല കാത്ത സുൽത്താന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അവസാന മിനുറ്റുകളിലടക്കം അല്‍ ഒവൈസ് നടത്തിയ സേവുകള്‍ സൗദി അറേബ്യയ്ക്ക് സ്വപ്‌ന തുല്യമായ ജയം നല്‍കിയത്.
മുഹമ്മദ് അൽ-ഒവൈസ് ഈ ഒറ്റപ്പേരു മതി അർജന്റീനിയൻ ആരാധകനും മറക്കില്ല. സൗദി അറേബ്യയുടെ ഗോൾ വല കാത്ത അര്‍ജന്റീനയുടെ മുന്നേറ്റങ്ങൾ തടസം സൃഷ്ടിച്ച ഗോൾ വലയ്ക്ക് നിശ്ചയദാർഢ്യത്തോടെ കാവൽ നിന്ന 31കാരനായ മുഹമ്മദ് അൽ-ഒവൈസ്.
ആദ്യപകുതിയില്‍ മുഹമ്മദ് അല്‍ ഒവൈസിനെ കബളിപ്പിച്ച് മൂന്ന് തവണയാണ് അര്‍ജന്‌റീന വലകുലുക്കിയത്. രണ്ടാം പകുതിയില്‍ സൗദി അറേബ്യ കളിയുടെ നിയന്ത്രണമേറ്റെടുത്തപ്പോള്‍ മുഹമ്മദ് അല്‍ ഒവൈസും തന്‌റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു.
മെസിക്കും സംഘത്തിനും ഒരു തിരിച്ചുവരവ് സാധ്യമെന്ന പ്രതീക്ഷ തല്ലിക്കെടുത്താന്‍ സൗദി പ്രതിരോധത്തിനായി. ആ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഗോളി മുഹമ്മദ് അല്‍ ഒവൈസും. ഗോളൊന്നുറപ്പിച്ച അഞ്ച് ഷോട്ടുകളാണ് മുഹമ്മദ് അൽ-ഒവൈസ് തടഞ്ഞിട്ടത്.
advertisement
അവസാന മിനുറ്റുകളിലടക്കം അല്‍ ഒവൈസ് നടത്തിയ സേവുകള്‍ സൗദി അറേബ്യയ്ക്ക് സ്വപ്‌ന തുല്യമായ ജയം നല്‍കിയത്. അല്‍ ഷബാബ് ടീമിനൊപ്പം പ്രൊഫഷണല്‍ ഫുട്‌ബോളിലെത്തിയ മുഹമ്മദ് അല്‍ ഒവൈസ് സൗദി ലീഗില്‍ അല്‍ ഹിലാല്‍ ടീമിന്‌റെ ഭാഗമാണ് ഇപ്പോള്‍. 2016 ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അല്‍ ഒവൈസ് സൗദി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. ഇതുവരെ 42 മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2022 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മേഴ്സി' കാട്ടാത്ത മുഹമ്മദ് അൽ-ഒവൈസ്; സൗദിയുടെ ഗോള്‍ വല കാത്ത സുൽത്താന്‍