ഒളിമ്പിക്സിൽ ക്രിക്കറ്റ്; രാഹുൽ ദ്രാവിഡും ഐസിസി സിഇഒയും പാരീസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിൽ ചർച്ച നടത്തും

Last Updated:

'ക്രിക്കറ്റ് ഒളിമ്പിക്സിൽ- പുതിയ യുഗത്തിന്റെ തുടക്കം' എന്ന പേരിലാണ് എക്സ്ക്ലൂസീവ് പാനൽ ചർച്ച നടക്കുക

2028ലെ ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സിൽ ക്രിക്കറ്റിനെ കായിക ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പാനൽ ചർച്ചയോടെയായിരിക്കും പാരീസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിലെ ഉദ്ഘാടന സെഷൻ ആരംഭിക്കുക. 'ക്രിക്കറ്റ് ഒളിമ്പിക്സിൽ- പുതിയ യുഗത്തിന്റെ ഉദയം' എന്ന പേരിലാണ് എക്സ്ക്ലൂസീവ് പാനൽ ചർച്ച നടക്കുക.
ഇന്ത്യാ ഹൗസിന്റെ പ്രധാന പാർട്‌ണർ എന്ന നിലയിൽ 'ഡ്രീം സ്‌പോർട്‌സ്' കൊണ്ടുവന്ന ഈ പാനൽ ചർച്ച 2024 ജൂലൈ 28ന് വൈകിട്ട് പാർക്ക് ഡി ലാവില്ലെറ്റിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഹൗസിൽ നടക്കും. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ സഹകരണത്തോടെ റിലയൻസ് ഫൗണ്ടേഷനാണ് ഒളിമ്പിക്‌സിലെ ഇന്ത്യയിലെ ആദ്യത്തെ കൺട്രി ഹൗസായ ഇന്ത്യ ഹൗസ് വിഭാവനം ചെയ്തത്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) സിഇഒ ജെഫ് അലാർഡിസ്, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ്, ഡ്രീം സ്പോർട്സ് സിഇഒയും സഹസ്ഥാപകനുമായ ഹർഷ് ജെയിനും പാനലിലുണ്ട്.
advertisement
“ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ വികസനത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കളിയിലേക്ക് കൂടുതൽ ആരാധകരെ കൊണ്ടുവരുന്നു. കളിക്കാർക്ക് ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ ക്രിക്കറ്റിനെ ഒളിമ്പിക്‌സിലേക്ക് എത്തിച്ചിരിക്കുന്നു. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഒരു പ്രധാന കാൽവയ്പ്പാണ്. ഈ യാത്രയിലേക്കുള്ള ചുവടുവപ്പായി ഞങ്ങൾ പാരിസ് 2024-നെ കാണുന്നു''- ഐസിസി സിഇഒ ജെഫ് അലാർഡിസ് പറഞ്ഞു.
''ലോകമെമ്പാടുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ 'സ്പോർട്സ് മികച്ചതാക്കുക' എന്നതാണ് ഡ്രീം സ്പോർട്സിന്റെയും ഡ്രീം 11ന്റെയും ദൗത്യമെന്ന് സിഇഒയും സഹസ്ഥാപകനുമായ ഹർഷ് ജെയിൻ പറഞ്ഞു. ലോകത്ത് ഏറ്റവും അധികം കാണികളുള്ള രണ്ടാമത്തെ കായിക വിനോദം അടുത്ത ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇത് ഒളിമ്പിക്‌സിന്റെ ആഗോള വ്യൂവർഷിപ്പിനെ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കൊണ്ടുപോകുമെന്നും ക്രിക്കറ്റിന്റെ വളർച്ചയും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ വികസിപ്പിക്കാൻ കൂടുതൽ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പാണ്.''- പാനൽ ചർച്ചയെ കുറിച്ച് ഹർഷ് ജയിൻ പറഞ്ഞു.
advertisement
ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത്, നിലവിലുള്ളതും പുതിയതുമായ വിപണികളിൽ ക്രിക്കറ്റിന്റെ വളർച്ചയും അവസരവും ഉറപ്പാക്കുക, ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം വളർത്തുക എന്നീ കാര്യങ്ങളിൽ ചർച്ചയിൽ വരും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ 1900ലെ ഒളിമ്പിക്ലിലാണ് ക്രിക്കറ്റ് ഉൾപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒളിമ്പിക്സിൽ ക്രിക്കറ്റ്; രാഹുൽ ദ്രാവിഡും ഐസിസി സിഇഒയും പാരീസ് ഒളിമ്പിക്സിലെ ഇന്ത്യാ ഹൗസിൽ ചർച്ച നടത്തും
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement