ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ ബിജെപിയുടെ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
'12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'- ദ്രാവിഡ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.
മെയ് 12 മുതല്‍ 15 വരെ ഹിമാചലില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ വര്‍ക്കിങ് കമ്മിറ്റിയില്‍ ദ്രാവിഡ് പങ്കെടുക്കുമെന്നായിരുന്നു ബിജെപി ധരംശാല എംഎല്‍എ വിശാല്‍ നെഹ്റിയ അവകാശപ്പെട്ടത്.
ചടങ്ങില്‍ ദ്രാവിഡ് സന്ദേശം നല്‍കുമെന്നും നെഹ്റിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. തുടര്‍ന്നാണ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി താരം തന്നെ വിശദീകരണവുമായി എത്തിയത്.
MS Dhoni |ബാറ്റ് 'കടിച്ചു തിന്നുന്ന' ധോണി; താരത്തിന്റെ ഈ വിചിത്ര സ്വഭാവത്തിന് പിന്നിലെ കാരണമെന്ത്?
ഐപിഎല്ലില്‍ നടന്ന ചെന്നൈ- ഡല്‍ഹി മത്സരത്തിനിടെ ബാറ്റ് ചെയ്യാന്‍ എത്തുന്നതിന് മുമ്പ് ധോണി ബാറ്റില്‍ കടിച്ചു വലിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ധോണി ഇതാദ്യമായല്ല ഇത്തരത്തില്‍ ബാറ്റില്‍ കടിച്ചു വലിക്കുന്നത്.
ടീം ഡഗൗട്ടിലിരിക്കെ, ചിലപ്പോള്‍ സ്വന്തം ക്രിക്കറ്റ് ബാറ്റില്‍ കടിച്ചു വലിക്കുന്ന വിചിത്രമായ സ്വഭാവത്തിന് ഉടമയാണ് ധോണി. ഇന്ത്യയ്ക്കായുള്ള മത്സരങ്ങള്‍ക്കിടെയും ടീം ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ ധോണി ബാറ്റില്‍ കടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങള്‍ മുന്‍പും പ്രചരിച്ചിട്ടുണ്ട്.
'ഈറ്റിങ് ദി ബാറ്റ്' എന്ന പേരിലാണ് ധോണിയുടെ ഈ ശീലം പ്രചാരത്തിലുള്ളത്. ഡല്‍ഹിക്കെതിരെ ചെന്നൈ ബാറ്റിങ്ങിനിടെ ടീം ഡഗൗട്ടില്‍ റോബിന് ഉത്തപ്പയ്ക്കു സമീപം ഇരുന്ന് ധോണി ബാറ്റില്‍ കടിച്ചു വലിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.
ഇപ്പോഴിതാ ധോനിയുടെ വിചിത്രമായ ഈ ശീലത്തിനു പിന്നിലെ കാരണം പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. മിശ്രയുടെ വിശദീകരണത്തോടെ സംഭവത്തിന് വ്യക്തതയും വന്നു.
'എന്തുകൊണ്ടാണു ധോനി തന്റെ ബാറ്റ് 'കടിച്ചു തിന്നുന്നത്' എന്ന ആശങ്കയായിരിക്കും നിങ്ങള്‍ക്ക്. ധോണി ബാറ്റിന്റെ ടേപ് നീക്കം ചെയ്യുന്ന കാഴ്ചയാണത്. താന്‍ ഉപയോഗിക്കുന്ന ബാറ്റ് എല്ലായ്പ്പൊഴും വൃത്തിയോടെയിരിക്കണം എന്ന് ധോണി ആഗ്രഹിക്കുന്നുണ്ട്. ധോണിയുടെ ബാറ്റില്‍ നിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നില്ക്കുന്നതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല'- മിശ്ര ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി നടന്ന മത്സരത്തില്‍ ഫിനിഷറുടെ റോളില്‍ 262.5 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത ധോണി രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയും അടക്കം വെറും എട്ടു ബോളില്‍ 21 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.