ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; ഗുജറാത്ത് സ്വദേശിയായ 16 കാരൻ പിടിയിൽ

Last Updated:

പ്ലസ് ടു വിദ്യാർത്ഥിയാണ് സംഭവത്തിൽ പിടിയിലായത്.

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ അഞ്ച് വയസ്സുള്ള മകൾക്കെതിരെയുളള സൈബർ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശിയായ പതിനാറുകാരൻ പിടിയിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈയുടെ തോൽവിക്ക് പിന്നാലെയാണ് ധോണിയുടെ മകൾക്കെതിരെ സൈബർ ഇടത്തിൽ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയർന്നത്.
പ്ലസ് ടു വിദ്യാർത്ഥിയാണ് സംഭവത്തിൽ പിടിയിലായത്. ഗുജറാത്തിലെ നാംന കപായ സ്വദേശിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മകൾക്കെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ വന്നത്.
ചോദ്യം ചെയ്യലിൽ ഭീഷണി സന്ദേശങ്ങൾ അയച്ചതായി ഇയാൾ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ റാഞ്ചി പൊലീസ് കച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി തന്നെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് വ്യക്തമായത്.
advertisement
You may also like:അഞ്ചുവയസുകാരിയായ മകൾ സിവയ്ക്ക് ബലാത്സംഗ ഭീഷണി; ധോണിയുടെ ഫാംഹൗസിൽ സുരക്ഷ വർധിപ്പിച്ചു
ധോണിയുടെ മകൾക്കെതിരെ ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ റാഞ്ചി പൊലീസാണ് കേസെടുത്തത്. ഉടൻ തന്നെ പിടിയിലായ വിദ്യാർത്ഥിയെ റാഞ്ചി പൊലീസിന് കൈമാറും.
ഐപിഎൽ പതിമൂന്നാം സീസണിൽ ചെന്നൈയുടെ മോശം പ്രകടനവും ധോണിയുടെ ഫോമില്ലായ്മയും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണ് ധോണിയുടെ മോശം പ്രകടനത്തിന്റെ പേരിൽ അഞ്ച് വയസ്സുള്ള മകൾക്കെതിരെ വരെ ചിലർ സൈബർ ബുള്ളീയിങ് നടത്തിയത്.
advertisement
ഭീഷണിയെ തുടർന്ന് ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ധോണിയുടെ ഭാര്യ സാക്ഷിയും മകളും അടക്കമുള്ളവരാണ് റാഞ്ചിയിലെ ഫാം ഹൗസിൽ കഴിയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം; ഗുജറാത്ത് സ്വദേശിയായ 16 കാരൻ പിടിയിൽ
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement