അഞ്ചുവയസുകാരിയായ മകൾ സിവയ്ക്ക് ബലാത്സംഗ ഭീഷണി; ധോണിയുടെ ഫാംഹൗസിൽ സുരക്ഷ വർധിപ്പിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായി ധോണി യുഎഇയിലാണുള്ളത്. അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷിയും മകളും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിലെ ഫാം ഹൗസിലും.
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിന് സുരക്ഷ വർധിപ്പിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിൽ ധോണിയുടെ ടീമായ ചൈന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ധോണി നേരിടേണ്ടി വന്നത്. രൂക്ഷമായ സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് താരത്തിന്‍റെ അഞ്ചു വയസുകാരിയായ മകൾ സിവയ്ക്കെതിരെയും ബലാത്സംഗ ഭീഷണി ഉയർന്നത്. ഈ സാഹചര്യത്തിലാണ് വസതിയിൽ സുരക്ഷ കൂട്ടിയത്.
നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായി ധോണി യുഎഇയിലാണുള്ളത്. അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷിയും മകളും അടക്കമുള്ള കുടുംബാംഗങ്ങൾ റാഞ്ചിയിലെ ഫാം ഹൗസിലും. ഇതിനു ചുറ്റും പൊലീസ് സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ സിവിൽ വേഷത്തിൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
Also Read-ആ രാജകീയ വരവിൽ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല ആ ഷർട്ടിലും; പക്ഷെ വില തപ്പിപ്പോയവരുടെ കണ്ണുതള്ളി
advertisement
'ധോണിയുടെ ഫാംഹൗസിന് സമീപത്തെ സാധാരണ പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. വീടിന് സമീപത്തായ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് കൃത്യമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ ഓടിയെത്തുന്ന തരത്തിൽ ഫാം ഹൗസിൽ നിന്ന് ഒരു നിശ്ചിത അകലത്തിലായി പ്രത്യേക സ്വക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്' റൂറൽ എസ്പി നൗഷാദ് ആലമിന്‍റെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വന്നത് ധോണിയും കേദാർ ജാദവും ആയിരുന്നു. സാധാരണ ഭീഷണികൾക്ക് പുറമെയാണ് ശാരീരികമായി ആക്രമിക്കുമെന്നും മകളെ പീഡിപ്പിക്കുമെന്ന തരത്തിലുമുള്ള ഭീഷണികളെത്തിയത്. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇൻസ്റ്റഗ്രാം പേജുകളിൽ ഭീഷണിയെത്തിയിരുന്നു.
അതേസമയം കുഞ്ഞുങ്ങളെപ്പോലും ലക്ഷ്യം വച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയയുടെ ഈ അതിരുവിട്ട പെരുമാറ്റത്തിനെതിരെ സെലിബ്രിറ്റികൾ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സൈബർ സെൽ യൂണിറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2020 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അഞ്ചുവയസുകാരിയായ മകൾ സിവയ്ക്ക് ബലാത്സംഗ ഭീഷണി; ധോണിയുടെ ഫാംഹൗസിൽ സുരക്ഷ വർധിപ്പിച്ചു