'കോഹ്‌ലിപ്പട വീണ്ടും ദുരന്തമാകുമോ' 30 റണ്‍സിനിടെ ആര്‍സിബിയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടം

മൊഹമ്മദ് നബിയാണ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരുവിക്കറ്റ് സന്ദീപ് ശര്‍മ നേടി

news18
Updated: March 31, 2019, 6:28 PM IST
'കോഹ്‌ലിപ്പട വീണ്ടും ദുരന്തമാകുമോ' 30 റണ്‍സിനിടെ ആര്‍സിബിയ്ക്ക് 5 വിക്കറ്റുകള്‍ നഷ്ടം
SRH
  • News18
  • Last Updated: March 31, 2019, 6:28 PM IST
  • Share this:
ഹൈദരാബാദ്: ഹൈദരാബാദ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ബാംഗ്ലൂരിന് ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. പാര്‍ഥീവ് പട്ടേല്‍ (11),ഹെറ്റ്‌മെര്‍ (9), ഡി വില്ല്യേഴ്‌സ് (1), വിരാട് കോഹ്‌ലി (3), മോയീന്‍ അലി (2) എന്നിവരെയാണ് ബാംഗ്ലൂരിന് നഷ്ടമായത്.

മൊഹമ്മദ് നബിയാണ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒരുവിക്കറ്റ് സന്ദീപ് ശര്‍മ നേടിയപ്പോള്‍ മോയീന്‍ അലി റണ്‍ ഔട്ടാവുകയായിരുന്നു. സീസണില്‍ ഇതുവരെയും വിരാടിനും സംഘത്തിനും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ വാര്‍ണറുടെയും ബെയര്‍സ്‌റ്റോയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഹൈരബാദ് 232 റണ്‍സ് നേടിയത്.

Also Read: സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോയും വാര്‍ണറും; റണ്‍മല കയറി ഹൈദരാബാദ്; ബാംഗ്ലൂരിന് 232 റണ്‍സ് വിജയലക്ഷ്യം

56 പന്തില്‍ ബെയര്‍ 114 റണ്‍സെടുത്തപ്പോള്‍ 55 പന്ത് നേരിട്ട് പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ 100 റണ്‍സാണ് നേടിയത്. ഇരുവരുടെ ആക്രമണത്തിന് മുന്നില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ കളി മറക്കുകയായിരുന്നു.

114 റണ്‍സെടുത്ത ബെയര്‍‌സ്റ്റോ മടങ്ങിയതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തത്. ബെയര്‍ സ്റ്റോയ്ക്ക് പുറമെ 3 പന്തില്‍ 9 റണ്‍സെടുത്ത വിജയ് ശങ്കറിന്റെ വിക്കറ്റാണ് ഓറഞ്ച് പടയ്ക്ക് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 185 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം പിരിയുന്നത്.

 
First published: March 31, 2019, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading