റയൽ സോസിദാദ് കോപ ഡെൽ റേ ചാമ്പ്യന്മാർ; 34 വർഷത്തെ കാത്തിരിപ്പിന് അന്ത്യം

Last Updated:

1987ലാണ് റയൽ സോസിദാദ് അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്.

സ്പെയിനിൽ ഒരു കിരീടത്തിനായുള്ള റയൽ സോസിദാദിന്റെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. ഇന്നലെ കോപ ഡെൽ റേ കിരീടം ഉയർത്തിയാണ് അവർ കാത്തിരിപ്പിന് അന്ത്യം കുറിച്ചത്. 34 വർഷത്തിനു ശേഷമാണ് റയൽ സോസിദാദ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 1987ലാണ് അവർ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. 2019-20 സീസണിലെ കോപ ഡെൽ റേ ഫൈനലാണ് ഇന്നലെ നടന്നത്. കൊറോണ കാരണം കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരം മാറ്റിവെച്ചിരുന്നു. അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് സോസിദാദ് തോൽപ്പിച്ചത്. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സോസിദാദിന്റെ ജയം.
ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധ നൽകി കൊണ്ടാണ് കളിച്ചത്. മത്സരത്തിൽ സോസിദാദിന് തന്നെയായിരുന്നു മേൽക്കൈയെങ്കിലും വല കുലുക്കാൻ അവർക്ക് പെനാൽറ്റിയെ ആശ്രയിക്കേണ്ടിവന്നു. 63ാം മിനിറ്റിലായിരുന്നു കളിയിലെ ഏക ഗോൾ പിറന്നത്. സ്പോട്ട്കിക്കിൽ നിന്ന് ക്യാപ്റ്റൻ മിക്കെ ഒയാർസാബൽ വിജയഗോൾ വലയിലാക്കിയത്. ഇനീഗോ മാർട്ടിനെസ് ബോക്സിൽ പോർട്ടു പോർട്ടുഗ്യുസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പ്ലേസ് ചെയ്താണ് ഒയാർസാബൽ ഗോൾ നേടിയത്. ബോക്സിലെ ഫൗളിന് റഫറി ആദ്യം മാർട്ടിനെസിന് ചുവപ്പ് കാർഡ് കാണിച്ചെങ്കിലും വാർ പരിശോധിച്ച് തീരുമാനം തിരുത്തി അത് മഞ്ഞകാർഡാക്കുകയായിരുന്നു.
advertisement
മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവ സോസിദാദിൽ എത്തിയ ആദ്യ സീസണിൽ തന്നെ കിരീടം നേടി എന്ന പ്രത്യേകതയും ഈ കിരീടത്തിന് ഉണ്ട്. സിൽവയുടെ കരിയറിലെ ഇരുപതാം കിരീടമായിരുന്നു ഇത്. ഫൈനൽ കാണാൻ കാണികൾക്ക് അവസരമൊരുക്കണമെന്ന ഇരു ടീമുകളുടെയും ആവശ്യത്തെ തുടർന്നാണ് കഴിഞ്ഞ തവണത്തെ ഫൈനൽ മാറ്റിവച്ചത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടന്ന് ഇക്കുറിയും സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
advertisement
ഇത് അഞ്ചാം തവണയാണ് ബിൽബാവോ കോപ്പ ഡെൽ റേയുടെ ഫൈനലിൽ തോൽക്കുന്നത്. രണ്ടാഴ്ചയ്ക്കുശേഷം ഏപ്രിൽ 17ന് ഈ വർഷത്തെ കോപ്പ ഡെൽ റേ ഫൈനലിൽ ബിൽബാവോ ബാഴ്സിലോണയെ നേരിടുന്നുണ്ട്.
News Summary: Real Sociedad edge past Bilbao to lift 2020 Copa del Ray trophy, ends their 34 year trophy less streak
മലയാളം വാർത്തകൾ/ വാർത്ത/Sports/
റയൽ സോസിദാദ് കോപ ഡെൽ റേ ചാമ്പ്യന്മാർ; 34 വർഷത്തെ കാത്തിരിപ്പിന് അന്ത്യം
Next Article
advertisement
ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി ഇ ബി മേനോൻ അന്തരിച്ചു
ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി ഇ ബി മേനോൻ അന്തരിച്ചു
  • മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ പി ഇ ബി മേനോൻ അന്തരിച്ചു, മുൻ പ്രാന്ത സംഘചാലകനായിരുന്നു.

  • സേവാഭാരതിയിലൂടെയും ട്രസ്റ്റുകളിലൂടെയും നിരവധി ബാലികാ, ബാല സദനങ്ങൾ തുടങ്ങിയിരുന്നു.

  • 2003 മുതൽ ആർഎസ്എസിന്റെ പ്രാന്തസംഘചാലകനായിരുന്ന പി ഇ ബി മേനോൻ, വിദ്യാഭാരതിയുടെ പ്രചാരകനായിരുന്നു.

View All
advertisement