ലാലിഗയിലെ കിരീടപ്പോരാട്ടം ശക്തമാക്കി റയൽ; അവസാന പത്ത് മത്സരങ്ങൾ നിർണായകം

Last Updated:

ത്രികോണ മത്സരത്തിലേക്ക് കടന്ന കിരീടപോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം മൂന്ന് ടീമുകൾക്കും നിർണായകമാണ്. ഇതിൽ ഈ മാസം പതിനൊന്നിന് നടക്കുന്ന റയൽ - ബാഴ്സ എൽ ക്ലാസികോ പോരാട്ടവും മെയ് ഒമ്പതിന് നടക്കുന്ന ബാഴ്സ - അത്‌ലറ്റിക്കോ പോരാട്ടങ്ങൾ ലീഗിലെ കിരീടാവകാശിയെ നിർണയിക്കുമെന്ന് ഉറപ്പാണ്.

സ്പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടത്തിന് വേണ്ടി ശക്തമായ പോരാട്ടം ആവും അരങ്ങേറുക എന്ന് ഏറെക്കുറെ ഉറപ്പായി. കിരീടം വേറോരാൾക്ക് കൊടുക്കില്ല എന്ന മട്ടിലാണ് ലീഗിലെ ആദ്യ മൂന്ന് ടീമുകളായ റയലും ബാഴ്സയും അത്‌ലറ്റിക്കോ മാഡ്രിഡും പോരാടുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ഐബറിനെതിരെ ജയം നേടി റയൽ മാഡ്രിഡ് അതിനുള്ള സൂചന നൽകിക്കഴിഞ്ഞു. ഐബറിനെ 2-0ന് തോൽപ്പിച്ച റയൽ ലീഗിൽ പോയിൻ്റ് പട്ടികയിൽ ബാഴ്സയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. മാർക്കോ അസൻസിയോ, കരീം ബെൻസിമ എന്നിവരുടെ ഗോളുകളാണ് റയലിന് വിജയം നേടിക്കൊടുത്തത്.
ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നിഷേധിക്കപ്പെട്ടതിന് ശേഷം 41ആം മിനുട്ടിലായിരുന്നു അസൻസിയോയുടെ ഗോൾ വന്നത്. കാസിമീറോയാണ് ഗോളിന് വഴി ഒരുക്കിയത്. അസൻസിയോയുടെ സീസണിലെ നാലാം ഗോൾ മാത്രമാണിത്.
advertisement
രണ്ടാം പകുതിയിലെ 73ആം മിനുട്ടിലാണ് ബെൻസീമ റയലിൻ്റെ ലീഡ് ഉയർത്തിയത്. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബെൻസീമയുടെ ഗോൾ. തുടർച്ചയായ ഏഴാം മത്സരത്തിലാണ് ബെൻസീമ ഗോൾ നേടുന്നത്. ലാലിഗയിൽ. ഈ സീസണിൽ ബെൻസീമ ഇതുവരെ 18 ഗോളുകൾ നേടിയിട്ടുണ്ട്.
Also Read- IPL 2021 | ഐപിഎല്ലിലെ എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് എബിഡി
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 63 പോയിന്റായി. ഒന്നാമതുള്ള അത്‌ലറ്റിക്കോ 66 പോയിന്റിൽ നിൽക്കുകയാണ്‌. റയൽ ജയിച്ചതോടെ മൂന്നാമതായ ബാഴ്സിലോണക്ക് 62 പോയിൻ്റാണ് ഉള്ളത്. അത്‌ലറ്റിക്കോയും ബാഴ്സയും റയലിനേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ റയൽ വല്ലദോലിഡിനെ തോൽപ്പിച്ചാൽ ബാഴ്സയ്ക്ക് വീണ്ടും റയലിന് മുന്നിലെത്താം. ഇന്ന് സെവിയക്കെതിരെ ജയിച്ചാൽ അത്‌ലറ്റിക്കോയ്ക്ക് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താം.
advertisement
Also Read- ചെൽസിയുടെ കുതിപ്പിന് ബ്രേക്കിട്ട് വെസ്റ്റ് ബ്രോം;  നിർണായകമായത് ആ ചുവപ്പ ്കാർഡ്
ത്രികോണ മത്സരത്തിലേക്ക് കടന്ന കിരീടപോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം മൂന്ന് ടീമുകൾക്കും നിർണായകമാണ്. ഇതിൽ ഈ മാസം പതിനൊന്നിന് നടക്കുന്ന റയൽ - ബാഴ്സ എൽ ക്ലാസികോ പോരാട്ടവും മെയ് ഒമ്പതിന് നടക്കുന്ന ബാഴ്സ - അത്‌ലറ്റിക്കോ പോരാട്ടങ്ങൾ ലീഗിലെ കിരീടാവകാശിയെ നിർണയിക്കുമെന്ന് ഉറപ്പാണ്. ലീഗിലെ ടോപ് സ്കോറർ പോരാട്ടത്തിൽ 23 ഗോളുകളുമായി ലയണൽ മെസ്സി ഒന്നാം സ്ഥാനത്തും 19 ഗോളുകളുമായി ലൂയി സുവാരസ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലാലിഗയിലെ കിരീടപ്പോരാട്ടം ശക്തമാക്കി റയൽ; അവസാന പത്ത് മത്സരങ്ങൾ നിർണായകം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement