താൻ പന്തിന്റെ കട്ട ഫാൻ; പന്തിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ദാദ

Last Updated:

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് താൻ കൂടുതൽ ആസ്വദിക്കുന്നു, പക്ഷേ തന്നെ വീഴ്ത്തിക്കളഞ്ഞത് പന്തിൻ്റെ ബാറ്റിംഗ് ആണ്- സൗരവ് ഗാംഗുലി പറയുന്നു.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും പന്തിൻ്റെ ബാറ്റിംഗ് തന്നെ മയക്കിയെന്നായിരുന്നു ദാദയുടെ കമൻ്റ്. ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു പരിപാടിയിൽ സംസാരിക്കവേ ആണ് ദാദ തൻ്റെ മനസ്സ് തുറന്നത്.
എല്ലാവരും തൻ്റെ ഇഷ്ട താരങ്ങളാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് താൻ കൂടുതൽ ആസ്വദിക്കുന്നു, പക്ഷേ തന്നെ വീഴ്ത്തിക്കളഞ്ഞത് പന്തിൻ്റെ ബാറ്റിംഗ് ആണെന്ന് ദാദ കൂട്ടിച്ചേർത്തു. പന്ത് ഒരു യഥാർത്ഥ മാച്ച് വിന്നറാണ്, ഒറ്റയ്ക്ക് നിന്ന് ഒരു കളി ജയിപ്പിച്ചെടുക്കൻ കെൽപ്പുള്ളയാൾ, ദാദ പറഞ്ഞു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും മികച്ച കളിക്കാരാണ്. ശാർദുൽ ഠാക്കൂറിനെയും ഒരുപാടിഷ്ടമാണ്. ശാർദുൽ ഭയങ്കര ധൈര്യശാലിയും മനക്കരുത്തും ഉള്ള ഒരു കളിക്കാരനാണ്.
advertisement
ഇന്ത്യയിൽ പ്രതിഭാധനരായ നിരവധി ക്രിക്കറ്റ് കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ കളിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന് എന്ത് സംഭവിക്കും എന്നതോർത്തായിരുന്നു എല്ലാവരുടെയും ആശങ്ക. അപ്പോഴാണ് സച്ചിനും രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയുമൊക്കെ വന്നത്. സച്ചിനും ദ്രാവിഡും കളിക്കളത്തിനോട് വിടപറഞ്ഞു പോയപ്പോൾ ആ സ്ഥാനങ്ങളിൽ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും വന്നു ഇപ്പോഴിതാ പന്തും ആ സ്ഥാനത്തേക്ക് വന്നിരിക്കുന്നു.- ദാദ പറഞ്ഞു.
advertisement
ഓരോ കാലഘട്ടത്തിലും ഇന്ത്യ ഒരു ലോകോത്തര ബാറ്റ്സ്മാനെ ക്രിക്കറ്റിന് നല്കികൊണ്ടിരിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവെച്ചു. 1992 ലെ ഓസ്‌ട്രേലിയൻ സീരിസിൽ കളിക്കാൻ സാധിക്കാതിരുന്നതും അതിനു ശേഷം 1996ൽ നടന്ന ഇംഗ്ലണ്ട് സീരിസിൽ നല്ല ഇന്നിങ്സുകൾ കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ സാധിച്ചതിനേക്കുറിച്ചും ദാദ സംസാരിച്ചു. ബിസിസിഐ പ്രസിഡൻ്റ് ആവുന്നതിന് മുൻപ് 2019ൽ ഐ പി എല്ലിലെ പന്തിൻ്റെ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ മെൻ്ററായിരുന്നു ദാദ.
advertisement
ജനുവരിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ദാദ, ഇപ്പോൾ തനിക്ക് പഴയത് പോലെ എല്ലാം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും താൻ പൂർണ ആരോഗ്യവാനാണെന്നുമുള്ള സന്തോഷവും പങ്കുവെച്ചു.
News Summary: Sourav Ganguly shares his obsession with Rishabh Pant, says that he is an absolute match winner
മലയാളം വാർത്തകൾ/ വാർത്ത/Sports/
താൻ പന്തിന്റെ കട്ട ഫാൻ; പന്തിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി ദാദ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement