India House: ചരിത്രത്തില്‍ ഇതാദ്യം; പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യ ഹൗസ്; പ്രഖ്യാപനം നടത്തി റിലയന്‍സ്

Last Updated:

ഇന്ത്യയുടെ ഒളിംപിക് മുന്നേറ്റം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യ ഹൗസെന്ന് നിത അംബാനി. റിലയന്‍സ് ഫൗണ്ടേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ചേര്‍ന്നാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്

മുംബൈ: അടുത്ത മാസം നടക്കുന്ന 'പാരീസ് 2024 ഒളിംപിക്സി'ല്‍ ചരിത്രപരമായ നിരവധി ആദ്യ സംഭവങ്ങള്‍ രേഖപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളത് ഒളിംപിക് ഗെയിംസിലെ ആദ്യത്തെ കണ്ട്രി ഹൗസായിരിക്കും. ഇന്ത്യ ഹൗസെന്ന പേരില്‍ വിഭാവനം ചെയ്ത ഇത് ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യസംഭവമാണ്. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനു(ഐഒഎ)മായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷനാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്.
ടെക്നോളജിയിലും ഡിജിറ്റലൈസേഷനിലുമുള്ള പുരോഗതിയ്ക്കൊപ്പം ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലവും ഊര്‍ജ്ജസ്വലമായ വര്‍ത്തമാനവും ആവേശകരമായ ഭാവിയും പ്രദര്‍ശിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന, രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക കായിക പൈതൃകത്തിന്റെ ആഘോഷമായിരിക്കും ഇന്ത്യാ ഹൗസ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍, വിശിഷ്ട വ്യക്തികള്‍, കായിക പ്രേമികള്‍ എന്നിവര്‍ക്കായി ഇന്ത്യാ ഹൗസിന്റെ വാതിലുകള്‍ തുറക്കാന്‍ തയ്യാറെടുക്കുമ്പോള്‍, അത് ഇന്ത്യന്‍ ധാര്‍മ്മികതയെ നിര്‍വചിക്കുന്ന ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മികവിന്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നതായിരിക്കും.
'പാരീസ് ഒളിംപിക്സില്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യാ ഹൗസ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. 40 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐഒസി സെഷന്‍ നമ്മുടെ ഒളിംപിക് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. നമ്മുടെ കായികതാരങ്ങളെ ആദരിക്കാനും വിജയങ്ങള്‍ ആഘോഷിക്കാനും കഥകള്‍ പങ്കിടാനും ലോകത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുമുള്ള ഇടമായ ഇന്ത്യാ ഹൗസിന്റെ സമാരംഭത്തോടെ ഈ മുന്നേറ്റം തുടരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' ഐഒസി അംഗവും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
advertisement
ഒളിംപിക്സ് മുന്നേറ്റം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇന്ത്യാ ഹൗസ് മാറുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും നിത അംബാനി കൂട്ടിച്ചേര്‍ത്തു.
"റിലയൻസ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇന്ത്യാ ഹൗസ് പാരീസ് ഒളിംപിക്‌സിലെ ഇന്ത്യൻ ആരാധകരുടെയും കായികതാരങ്ങളുടെയും പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു. കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇന്ത്യയെ കുറിച്ച് കൂടുതൽ അറിയാനും ഒരു കായിക രാഷ്ട്രമെന്ന നിലയിലും ഒളിംപിക് പ്രസ്ഥാനത്തിലും നാം കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇന്ത്യ ഹൗസ് പ്രതിഫലിപ്പിക്കും. ഈ സംരംഭത്തിനും ഇന്ത്യയുടെ ഒളിംപിക് പ്രസ്ഥാനത്തിനും നേതൃത്വം നൽകിയതിന് ഐഒസി അംഗം നിത അംബാനിയോട് ഞാൻ നന്ദി പറയുന്നു." അവർ കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനം
ഐക്കണിക് പാര്‍ക്ക് ഡി ലാ വില്ലെറ്റില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഹൗസ്, നെതര്‍ലാന്‍ഡ്സ്, കാനഡ, ബ്രസീല്‍, ഒളിംപിക്സിന് ആഥിതേയത്വം വഹിക്കുന്ന ഫ്രാന്‍സ് എന്നിങ്ങനെയുള്ള രാജ്യങ്ങളുടേതുള്‍പ്പടെയുള്ള ലോകത്തെ 14 കണ്‍ട്രി ഹൗസുകളില്‍ ഒന്നായിരിക്കും. സംസ്‌കാരം മുതല്‍ കല, കായികം, യോഗ, കരകൗശലവസ്തുക്കള്‍, സംഗീതം, മറ്റ് പ്രകടനങ്ങള്‍ തുടങ്ങി പാചക ട്രീറ്റുകള്‍ വരെ ആരാധകര്‍ക്ക് ഇഴുകിച്ചേരാനുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വൈദഗ്ധ്യങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരു നേര്‍ക്കാഴ്ച ലോകത്തിന് നല്‍കുമെന്നാണ് ഇന്ത്യാ ഹൗസ് വാഗ്ദാനം ചെയ്യുന്നത്.
advertisement
ഹോം എവേ ഹോം
പങ്കെടുക്കുന്ന രാജ്യത്തെ അത്ലറ്റുകള്‍ക്ക് വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും അതിന്റെ അന്യതാബോധമില്ലാതെ പാരീസില്‍ തുടരാന്‍ ഇന്ത്യ ഹൗസ് അവസരമൊരുക്കുന്നു. ഇന്ത്യയുടെ വിജയങ്ങളും മെഡല്‍ വിജയങ്ങളുമെല്ലാം ഇവിടെയിരുന്ന് ആഘോഷമാക്കാം. സന്ദര്‍ശകര്‍ക്ക് കായിക ഇതിഹാസങ്ങളുമായി സംവദിക്കാനുള്ള ഇടവും ലഭിക്കും. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഇത് തുറന്നിരിക്കുന്നതിനാല്‍ ഇടപഴകുന്ന ഇവന്റുകളിലൂടെ സുഹൃത്തുക്കളുമായി പ്രധാന ഇവന്റുകള്‍ കണ്ടെത്താനുള്ള ലക്ഷ്യസ്ഥാനം കൂടിയാണിത്.
ഇന്ത്യയുടെ ഒളിംപിക്സ് യാത്രയുടെ ആഘോഷം
1920ല്‍ ഐഒഎയുടെ കീഴില്‍ ഇന്ത്യ ആദ്യമായി ഒളിംപിക് ഗെയിംസില്‍ പങ്കെടുത്തതിന്റെ 100 വര്‍ഷം സ്മരിക്കുക കൂടിയാണ് ഇന്ത്യാ ഹൗസ്. കായികലോകത്ത് അവഗണിക്കാനാകാത്ത ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ പരിണാമത്തെ ഇത് അടയാളപ്പെടുത്തുകയും ഒളിംപിക്സിനോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഭാവി ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹവും ശേഷിയും കൂടിയാണ് ഇന്ത്യ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
advertisement
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (IOA) പ്രധാന പങ്കാളിയായ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ച ഇന്ത്യ ഹൗസ് ഇന്ത്യന്‍ കായികരംഗത്തെ ആഗോളതലത്തില്‍ ഉയര്‍ത്താനുള്ള കൂട്ടായ ശ്രമത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
ഗെയിമുകൾക്കായുള്ള എക്‌സ്‌ക്ലൂസീവ് മീഡിയ റൈറ്റ്‌സ് ഹോൾഡേഴ്‌സ് എന്ന നിലയിൽ, വയാകോം 18 ന്റെ ജിയോ സിനിമ , സ്പോർട്സ് 18 നെറ്റ്‌വർക്കുകളിലൂടെ ഒളിമ്പിക് ഗെയിംസ് പാരീസ് 2024-ന്റെ കവറേജ് നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
India House: ചരിത്രത്തില്‍ ഇതാദ്യം; പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യ ഹൗസ്; പ്രഖ്യാപനം നടത്തി റിലയന്‍സ്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement