റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ്: കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്കും ശ്രീനിധി ഡെക്കാനും മുത്തൂറ്റ് എഫ്എക്കും ജയം
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്സി കര്‍ണാടക ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്.
റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്സി കര്‍ണാടക ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച്ച തന്നെ നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ 1-0 ന് ശ്രീനിധി ഡെക്കാന്‍ എഫ്സി പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഷാമില്‍ ഷംനാസിന്റെ ഏക സ്ട്രൈക്കില്‍ മുത്തൂറ്റ് എഫ്എ, റൂട്ട്സ് എഫ്സിയെ തകര്‍ത്തു.
സ്‌കോറുകള്‍ ചുരുക്കത്തില്‍:
ഗോകുലം കേരള എഫ്‌സി (0)-കിക്ക്സ്റ്റാര്‍ട്ട് കര്‍ണാടക 4 (ഗേള്‍ നേടിയത്: 18, 22 മിനിറ്റുകളില്‍ ബിശ്വാസ് ഛേത്രി, 28ാം മിനിറ്റില്‍ വിനയ് ആര്‍, 85ാം മിനിറ്റില്‍ മുഹമ്മദ് ബിലാല്‍
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (0)-ശ്രീനിധി ഡെക്കാന്‍ എഫ്‌സി 1 (ഗേള്‍ നേടിയത്: 32ാം മിനിറ്റില്‍ ലല്‍ഫംകിമ
advertisement
റൂട്ട്‌സ് എഫ്‌സി (0)-മുത്തൂറ്റ് എഫ്എ (64ാം മിനിറ്റില്‍ ഷാമില്‍ ഷംനാസ്)
അടുത്ത മല്‍സരങ്ങള്‍
17 ജനുവരി, മഹാരാജാസ് ഗ്രൗണ്ട് എറണാകുളം
രാവിലെ 7.30: ഗോകുലം കേരളയും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും തമ്മില്‍
രാവിലെ 10.30: മുത്തൂറ്റ് എഫ്എ യും കിക്ക്സ്റ്റാര്‍ട്ട് കര്‍ണാടകയും തമ്മില്‍
വൈകിട്ട് 3.30: റൂട്ട്‌സ് എഫ്‌സിയും ശ്രീനിധി ഡെക്കാന്‍ എഫ്‌സിയും തമ്മില്‍
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 13, 2025 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ്: കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്കും ശ്രീനിധി ഡെക്കാനും മുത്തൂറ്റ് എഫ്എക്കും ജയം