ചരിത്രമെഴുതാന്‍ കേരളം; ഗുജറാത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായി
Last Updated:
18 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായി.
ക്യഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളം ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച. 18 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. കഥാന്‍ ഡി പട്ടേല്‍ (5), പി.കെ പഞ്ചല്‍ (3) ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ ( 0), ആര്‍ എച്ച് ഭട്ട് (0) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്.
ബേസില്‍ തമ്പി രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് നേടി. പാര്‍ത്ഥീവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്‍ഔട്ടാക്കുകയായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ സെമിഫൈനലാണ് കേരളം ലക്ഷ്യമിടുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഗുജറാത്ത് 28 ന് നല് എന്ന നിലയിലാണ്.
Also Read: കേരളം ചരിത്രമെഴുതുമോ? ഗുജറാത്തിന് 195 റൺസ് വിജയലക്ഷ്യം
നേരത്തെ രണ്ടാമിന്നിങ്സില്‍ കേരളം 171 റണ്‍സിന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫും 44 റണ്‍സെടുത്ത ജലജ് സക്സേനയുമാണ് ഗുജറാത്ത് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്. 23 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് കൂടി ചേര്‍ന്നതോടെ കേരളം 195 റണ്‍സ് വിജയലക്ഷ്യം കുറിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ കേരളം 185 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് 162 റണ്‍സിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യരും മൂന്നു വിക്കറ്റ് വീതമെടുത്ത ബേസില്‍ തമ്പിയും നിതീഷും ചേര്‍ന്നാണ് ഗുജറാത്തിനെ ഒന്നാമിന്നിങ്‌സില്‍ തകര്‍ത്തത്.
advertisement
രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും ഒടുക്കവും തകര്‍ച്ചയായിരുന്നു. രാഹുല്‍. പി (10), മുഹമ്മദ് അസറൂദ്ദീന്‍ (0) എന്നിവര്‍ പെട്ടന്ന് പുറത്തായി. സിജോമോനും സക്സേനയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് മാന്യമായ വിജയലക്ഷ്യം ഗുജറാത്തിന് സമ്മാനിക്കാന്‍ കേരളത്തെ സഹായിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിന് വേണ്ടി കലേറിയ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു.
Dont Miss: 'തളരാത്ത പോരാട്ട വീര്യം': വിരല്‍ ഒടിഞ്ഞിട്ടും ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്ത് സഞ്ജു
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നത്തെ കളി. ആദ്യ ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ലഭിച്ച പിന്തുണ തുടര്‍ന്നും ലഭിച്ചാല്‍ ഗുജറാത്തിനെ എറിഞ്ഞിടാനാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ഉള്‍പ്പെടുന്ന പേസ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 10:38 AM IST