ആഷസ് പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ സമാപിച്ചപ്പോൾ ഇംഗ്ലണ്ടിന് മേൽ ആധിപത്യം നേടി നിൽക്കുന്ന ഓസ്‌ട്രേലിയൻ ടീമിനെയാണ് കാണാനാകുന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിന് കങ്കാരുക്കരുത്തിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ അടിയറവ് വെച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് പിറകിലാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ, ഇത്തവണയെങ്കിലും തലയുയര്‍ത്തി ഓസ്‌ട്രേലിയയില്‍ നിന്നും ഇംഗ്ലണ്ടിന് മടങ്ങാനാവൂ.
ചരിത്രപരമായ ആഷസ് പരമ്പരയിൽ കളത്തിൽ താരങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ പതിവാണ്. എന്നാൽ ഇക്കുറി കളത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ് ഈ പോരാട്ടം. അഡ്‌ലൈഡിൽ സമാപിച്ച രണ്ടാം ടെസ്റ്റിന് ശേഷം പത്രസമ്മേളനത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരം തോല്‍ക്കാന്‍ കാരണക്കാര്‍ ബൗളർമാരാണെന്ന റൂട്ടിന്റെ പരാമര്‍ശത്തെ വിമർശിച്ച് കൊണ്ടാണ് പോണ്ടിങ് രംഗത്തെത്തിയത്.
‘ഇംഗ്ലീഷ് ബൗളര്‍മാര്‍ ഫുള്‍ ലെംഗ്ത് ഡെലിവറികളെറിയണമായിരുന്നു, ഒന്നാം ഇന്നിങ്സിൽ ശരിയായ ലൈനിലും ലെങ്ങ്തിലും ഇംഗ്ലണ്ട് ബൗളർമാർക്ക് എറിയാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.’ എന്നായിരുന്നു റൂട്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പോണ്ടിങ് താരത്തിനെതിരെ ആഞ്ഞടിച്ചത്.
‘റൂട്ട് പറഞ്ഞത് കേട്ട് വലിയ നിരാശയാണ് എനിക്ക് തോന്നിയത്. ബൗളര്‍മാരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്യാപ്റ്റൻ എന്ന രീതിയിൽ ബൗളർമാരെ സഹായിക്കേണ്ടത് റൂട്ടാണ്. അതിന് കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് അവന്‍ ക്യാപ്റ്റനായത്,’ പോണ്ടിങ് ചോദിക്കുന്നു.
Also read-
Ashes Test | അങ്ങനെയിപ്പോ സൂം ചെയ്യണ്ട; അടിവസ്ത്രം മാറുന്നതിനിടെ സ്പൈഡർ ക്യാം അടുത്തേക്ക് വന്നു; മാറ്റാൻ ആംഗ്യം കാട്ടി റൂട്ട്‘റൂട്ടിന് ഇഷ്ടമുള്ളതെന്തും പറയാം, പക്ഷേ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ബൗളർമാർ ടീം പ്ലാന്‍ അനുസരിച്ചാണോ പന്തെറിയുന്നതെന്ന് വിലയിരുത്താൻ റൂട്ടിന് കഴിയേണ്ടതുണ്ട്. അവര്‍ അതിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് വിലയിരുത്തി അവർക്ക് മാർഗനിർദേശം നൽകാൻ കഴിയണം. അഥവാ നിങ്ങളുടെ നിര്‍ദേശത്തെ മാനിക്കാത്ത ഏതെങ്കിലും ബൗളറുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഏതെങ്കിലും താരത്തെ പന്തേല്‍പ്പിക്കണമായിരുന്നു. അതുമല്ലെങ്കില്‍ ക്യാപ്റ്റന്‍ എന്ന അധികാരം ഉപയോഗിച്ച് എന്താണ് വേണ്ടതെന്ന് അവരോട് സംസാരിക്കണമായിരുന്നു. അതിനെയാണ് ക്യാപ്റ്റന്‍സി എന്ന് വിളിക്കുന്നത്,’ പോണ്ടിങ് പറഞ്ഞു.
Also read-
Ashes Test | 'സൈക്കോ' ബട്ട്‌ലര്‍; അനായാസ ക്യാച്ചുകൾ നിലത്തിടും, കടുപ്പമേറിയവ പറന്ന് പിടിക്കും; ആഷസിൽ ശ്രദ്ധാകേന്ദ്രമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർഅതേസമയം, അഡ്‌ലൈഡ് ടെസ്റ്റില്‍ 275 റണ്‍സിന്റെ കൂറ്റൻ തോൽവിയാണ് ഇംഗ്ലണ്ട് ഓസീസിനെതിരെ വഴങ്ങിയത്. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 192 റൺസ് എടുക്കുമ്പോഴേക്കും അവസാനിക്കുകയായിരുന്നു. റൂട്ടും, ബെന്‍ സ്റ്റോക്സുമെല്ലാം (77 പന്തില്‍ 12) പരാമവധി ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.