'ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് അവരുടെ ടീമിൽ ഒരു ഫിനിഷറുടെ അഭാവമുണ്ട്': റിക്കി പോണ്ടിങ്

Last Updated:

രാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയ വൻ ശക്തികൾ ആണെങ്കിലും ക്രിക്കറ്റിൻ്റെ ചെറിയ ഫോർമാറ്റ് ആയ ടി20യിൽ അവർക്ക് ഇതുവരെ ഐസിസിയുടെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല

ricky-ponting
ricky-ponting
ഇന്ത്യയില്‍ ടി20ലോകകപ്പ് നടക്കാന്‍ പോവുകയാണ്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും ലോകകപ്പ് എന്ന മഹോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐസിസിയും ഒപ്പം ആതിഥ്യമരുളാൻ തയ്യാറായി നിൽക്കുകയാണ് ബിസിസിഐയും. നിലവിൽ ഇന്ത്യയിൽ രോഗവ്യാപനം വളരെ കൂടുതലാണ്. ഒക്ടോബറിലാണ് ലോകകപ്പ് നടക്കുക. തൽസ്ഥിതി തുടർന്നാൽ ഇന്ത്യയില്‍ നിന്നും ലോകകപ്പിൻ്റെ വേദി മാറ്റാനുള്ള സാധ്യതയുണ്ട്. നേരത്തെ കോവിഡ് വ്യപാനത്തെത്തുടർന്ന് ഐപിഎൽ ഇടക്ക് വച്ച് നിർത്തിവച്ചിരുന്നു. ഐപിഎൽ വീണ്ടും ആരംഭിക്കാനുള്ള നീക്കവുമായി ബിസിസിഐ വന്നിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ നിന്നും വേദി മാറ്റി യുഎഇയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതിനോടകം തന്നെ ടീമുകളെല്ലാം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീം അവരുടെ ഒരുക്കങ്ങളിൽ പ്രധാന ശ്രദ്ധ കൊടുക്കേണ്ടതെന്തിനെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ നായകനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്. ന്യൂസീലൻഡിനെതിരെ കളിച്ച അവസാന ടി20 പരമ്പരയില്‍ 3-2ന് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ലോകകപ്പിന് ഒരുങ്ങുന്ന ഓസീസ് ടീം ശ്രദ്ധ ചെലുത്തേണ്ടത് എവിടെയെന്നും അദ്ദേഹം വിശദമാക്കിയത്.
advertisement
'ഓസ്‌ട്രേലിയ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ടത് അവർക്ക് ഉള്ള ഫിനിഷറുടെ‍ അഭാവത്തെ കുറിച്ച് ഓര്‍ത്താണ്. ടീമിൻ്റെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം ബിഗ്ബാഷ് ലീഗിലെ മുൻ നിര ബാറ്റ്‌സ്മാന്‍മാരാണ്. അതിനാല്‍ത്തന്നെ മധ്യനിരയിലേക്ക് സ്ഥിരതയോടെ കളിക്കുന്ന ഒരു താരം എന്ന നിലയിലേക്ക് ആരുമില്ല. ഒരു ടീമിൻ്റെ ഘടനയിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് മധ്യനിര. മധ്യനിരയിൽ കളിക്കുന്ന ഒരു താരത്തിന് കളിയുടെ നിർണായക നിമിഷങ്ങളിൽ ടീമിന് വേണ്ടി തിളങ്ങാൻ സാധിക്കണം'-പോണ്ടിങ് പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍ ഇങ്ങനെ പ്രതിഭാശാലികളായ താരങ്ങള്‍ നിരവധി ഓസ്ട്രേലിയൻ നിരയിൽ ഉണ്ടെങ്കിലും ഇവരില്‍ ആർക്കും ഫിനിഷറുടെ റോള്‍ ചേരില്ല. ഗ്ലെന്‍ മാക്സ്‌വെൽ മധ്യനിരയിൽ കളിക്കുന്ന താരമാണെങ്കിലും താരത്തിന് സ്ഥിരതയുള്ള പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാറില്ല. പിന്നീടുള്ള താരങ്ങളിൽ മാര്‍ക്കസ് സ്റ്റോയിനിസാണ് നിലവില്‍ ഫിനിഷര്‍ റോളിലേക്ക് പ്രധാനമായും പരിഗണിക്കാൻ കഴിയുക. എന്നാല്‍ താരത്തിനും സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നമാണ്.
advertisement
'ഫിനിഷര്‍ റോളില്‍ കരിയറിലുടെനീളം അത്ഭുതം സൃഷ്ടിച്ച താരമാണ് ധോണി. ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഇതേ റോളിൽ അവരുടെ ടീമുകൾക്കായി രാജ്യാന്തര തലത്തിലും ഐപിഎല്‍ പോലുള്ള ലീഗുകളിലും സ്ഥിരമായി മത്സരങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നു. അത്തരത്തിലൊരു താരത്തെയാണ് ഓസ്‌ട്രേലിയ കണ്ടെത്തേണ്ടത്. മാക്സ്‌വെല്ലോ, മിച്ചല്‍ മാര്‍ഷോ, മാര്‍ക്കസ് സ്‌റ്റോയിനിസോ ആരാണ് ഈ റോളിൽ കളിക്കാൻ കൂടുതൽ അനുയോജ്യൻ എന്ന് ഓസീസ് കണ്ടെത്തണം. ടീം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഈ ബാറ്റിങ് പൊസിഷനിലാണെന്നാണ് തോന്നുന്നത്' പോണ്ടിങ് പറഞ്ഞു.
advertisement
രാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയ വൻ ശക്തികൾ ആണെങ്കിലും ക്രിക്കറ്റിൻ്റെ ചെറിയ ഫോർമാറ്റ് ആയ ടി20യിൽ അവർക്ക് ഇതുവരെ ഐസിസിയുടെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പ് മത്സരങ്ങൾ വരുമ്പോൾ ഏറ്റവും കിരീട സാധ്യത കൽപ്പിച്ച് നൽകുന്ന ടീമുകളിൽ ഒന്നാണെങ്കിലും ഏകദിന ലോകകപ്പ് നേടുന്ന മികവ് അവർക്ക് ടി 20യിലേക്ക് പകർത്തിയെഴുതാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2010ലെ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും മികച്ച ടീം കംഗാരുക്കള്‍ക്കുണ്ട്. താരങ്ങള്‍ക്ക് ഫോം കണ്ടെത്താനായാല്‍ കപ്പ് സ്വന്തമാക്കി ടി20 ഫോർമാറ്റിൽ ഒരു കിരീടം ഇല്ല എന്ന കുറവ് അവർക്ക് നികത്താൻ കഴിയും. ഐപിഎല്ലിൽ ഡൽഹി ടീമിനെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്ന റിക്കി പോണ്ടിങ് അവരുടെ പരിശീലക സംഘത്തിൽ എത്തിയാല്‍ ഒരുപക്ഷേ ഓസീസ് അത്ഭുതം സൃഷ്ടിച്ചേക്കും.
advertisement
Summary- Australia lacks a finisher as they prepare for the T20 World Cup; says Ricky Ponting
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് അവരുടെ ടീമിൽ ഒരു ഫിനിഷറുടെ അഭാവമുണ്ട്': റിക്കി പോണ്ടിങ്
Next Article
advertisement
GST കുറഞ്ഞപ്പോൾ കാർ വില കുത്തനെ ഇടിഞ്ഞു; ഷോറൂമുകളിലേക്ക് അന്വേഷണ പ്രവാഹം
GST കുറഞ്ഞപ്പോൾ കാർ വില കുത്തനെ ഇടിഞ്ഞു; ഷോറൂമുകളിലേക്ക് അന്വേഷണ പ്രവാഹം
  • ജിഎസ്ടി ഇളവുകൾക്കുശേഷം മാരുതിക്ക് റെക്കോർഡ് വിൽപ്പന, കേരളത്തിൽ 1500-ൽ അധികം ബില്ലിംഗുകൾ.

  • മാരുതിയുടെ എസ്-പ്രസ്സോ ബേസ് മോഡൽ 3.75 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, 2019-ലെ വിലയെക്കാൾ കുറവ്.

  • മാരുതിക്ക് ദേശീയ തലത്തിൽ 80,000 അന്വേഷണങ്ങൾ, 30,000 കാറുകൾ വിറ്റഴിച്ചു, 35 വർഷത്തെ റെക്കോർഡ്.

View All
advertisement