• HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീലങ്കൻ പര്യടനം: മൂന്നാം നിര ടീമിനെ അയച്ചാലും പരമ്പര ഇന്ത്യ നേടുമെന്ന് കമ്രാൻ അക്മൽ

ശ്രീലങ്കൻ പര്യടനം: മൂന്നാം നിര ടീമിനെ അയച്ചാലും പരമ്പര ഇന്ത്യ നേടുമെന്ന് കമ്രാൻ അക്മൽ

ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരം വളരെ ശക്തമാണ്, അത് കൊണ്ട് തന്നെ ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു മൂന്നാം നിര ടീമിനെ അയച്ചാൽ കൂടി അവർക്ക് ജയിക്കാൻ കഴിയും. ക്രിക്കറ്റിന്റെ താഴേത്തട്ടില്‍ അവര്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്നതാണ് ഇതിനു കാരണമെന്നും ഇന്ത്യയിൽ അഭ്യന്തര ക്രിക്കറ്റിലൂടെ ഒരുപാട് മികച്ച താരങ്ങൾ ഉയർന്ന് വരുന്നത് ഇതുകൊണ്ടാണേന്നും അക്മൽ വിശദമാക്കി.

കമ്രാൻ അക്മൽ

കമ്രാൻ അക്മൽ

  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവിൽ അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയണ് കടന്നു പോകുന്നത്. കളിക്കുന്ന മത്സരങ്ങളിൽ ടീമിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുന്നുണ്ട്. അതിനു പുറമെ ടീമിന് വേണ്ടി കളിക്കാൻ യുവതാരങ്ങളുടെ ഒരു മികച്ച നിര തന്നെയുണ്ട്. ടീമിൽ അവസരം കിട്ടുന്ന താരങ്ങൾ അവരുടെ കഴിവുകൾ വളരെ മികച്ച രീതിയിൽ പുറത്തെടുത്ത് ടീമിന് വിജയങ്ങൾ നേടി കൊടുക്കുവാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ ഈ മികവിന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും പുകഴ്ത്തലുകളും പ്രശംസകളും ആയി രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ മികവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ ചിരവൈരിയായ പാകിസ്ഥാന്റെ മുൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമ്രാന്‍ അക്മല്‍.

    ഇന്ത്യ ഇപ്പോള്‍ വളരെ ശക്തരാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ സമയത്തു മൂന്നു ടീമുകളെ അവര്‍ക്കു അണിനിരത്താന്‍ സാധിക്കുമെന്നും അക്മല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ രണ്ടു വ്യത്യസ്ത ടീമുകളെ ഒരേസമയം രണ്ട് വ്യതസ്ത പരമ്പരകൾക്കായി അയക്കാൻ തയ്യാറെടുക്കവെയാണ് പാക് താരം ഈ അഭിപ്രായ പ്രകടനം നടത്തിയത്. വിരാട് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ മറ്റൊരു ടീം ഇതേ സമയത്തു ശ്രീലങ്കൻ പര്യടനം നടത്തും.

    Also Read- ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻ ധോണിയോ കോഹ്ലിയോ? ഉത്തരം മൈക്കൽ വോൺ പറയും

    ഇന്ത്യയുടെ മാനസിവാസ്ഥയ്ക്കാണ് മുഴുവന്‍ ക്രെഡിറ്റും. രണ്ടു ടീമുകള്‍ ഒരേ സമയത്തു കളിക്കാന്‍ പോവുകയാണ്. ഒന്ന് ഇംഗ്ലണ്ടിലാണെങ്കില്‍ മറ്റൊന്ന് ശ്രീലങ്കയിലുമാണ്. ഇന്ത്യയുടെ ക്രിക്കറ്റ് സംസ്‌കാരം വളരെ ശക്തമാണ്, അത് കൊണ്ട് തന്നെ ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു മൂന്നാം നിര ടീമിനെ അയച്ചാൽ കൂടി അവർക്ക് ജയിക്കാൻ കഴിയും. ക്രിക്കറ്റിന്റെ താഴേത്തട്ടില്‍ അവര്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്നതാണ് ഇതിനു കാരണമെന്നും ഇന്ത്യയിൽ അഭ്യന്തര ക്രിക്കറ്റിലൂടെ ഒരുപാട് മികച്ച താരങ്ങൾ ഉയർന്ന് വരുന്നത് ഇതുകൊണ്ടാണേന്നും അക്മൽ വിശദമാക്കി.

    ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച മികവിന് കാരണക്കാരനായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷങ്ങളായി ദ്രാവിഡ് ബിസിസിഐയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോള്‍ ഈ തലത്തില്‍ എത്തിച്ചിരിക്കുന്നതും അദ്ദേഹമാണ്. താഴേത്തട്ട് മുതല്‍ തന്നെ ദ്രാവിഡ് യുവതാരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി വളർത്തി കൊണ്ടുവന്നു. പിന്നീട് ഈ യുവതാരങ്ങൾ സീനിയർ ടീമിലേക്ക് എത്തിയപ്പോൾ പരിശീലകനായ രവി ശാസ്ത്രി അവർക്ക് വേണ്ട പ്രോത്സാഹനവും മാർഗനിർദേശങ്ങളും നൽകി അവരുടെ കഴിവുകൾ മിനുക്കിയെടുക്കുകയും ചെയ്തുവെന്നു അക്മല്‍ നിരീക്ഷിച്ചു.

    Also Read- ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ റെട്രോ ജേഴ്സിയുമായി ഇന്ത്യ, ചിത്രം പുറത്തുവിട്ട് ജഡേജ

    ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം എംഎസ് ധോണിയും ഇപ്പോള്‍ വിരാട് കോഹ്ലിയും വളരെ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശര്‍മ നായകനായി വരികയും ചെയ്തു. ഇന്ത്യക്ക് ക്യാപ്റ്റന്‍സിയിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. രോഹിതിന് പരുക്കേല്‍ക്കുകയാണെങ്കില്‍ അവര്‍ക്കു കെ എല്‍ രാഹുലുണ്ട്. സീനിയർ താരങ്ങളുടെ അഭാവം പോലും ഇന്ത്യയെ കാര്യമായി ബാധിക്കാറില്ലെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.

    സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ബിസിസിഐ ഇന്ത്യൻ താരങ്ങള്‍ക്കു മികച്ച പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഇതു വളരെ പ്രധാനം തന്നെയാണ്. ഐപിഎല്ലില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള കളിക്കാരും പങ്കെടുക്കുന്നു. ഇന്ത്യയുടെ യുവ താരങ്ങള്‍ക്കു ഇതോടെ അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഇതു അവരുടെ ആത്മവിശ്വാസമുയര്‍ത്തുകയും ചെയ്യും. സൗരവ് ഗാംഗുലി മുതല്‍ കോഹ്ലി വരെയുള്ള ക്യാപ്റ്റന്‍മാര്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. ടീമിനെ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുകയും ചെയ്തു.

    ഇന്ത്യയുടെ മികവിനെ എല്ലാവരും അംഗീകരിക്കുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ മുതല്‍ ന്യൂസിലാന്‍ഡ് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലി, ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ അഭിനന്ദിക്കുകയാണെന്നും അക്മല്‍ വ്യക്തമാക്കി.
    Published by:Rajesh V
    First published: