ഫ്ളോറിഡ: ക്രിക്കറ്റ് ലോകത്ത് ഡിആര്‍എസിന്(ഡിസിഷ്യന് റിവ്യു സിസ്റ്റം) ധോണി റിവ്യു സിസ്റ്റം എന്നൊരു പേര് കൂടിയുണ്ട്. എന്നാല്‍ അത് ഇനി മാറ്റാമെന്നാണ് ഇന്ത്യ വിന്‍ഡീസ് ഒന്നാം ടി20 മത്സരം കണ്ടവര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, ധോണിയുടെ പകരക്കാരനായി വിക്കറ്റിനു പിന്നിലെത്തിയ പന്തും ഡിആര്‍എസില്‍ വിജയിച്ചിരിക്കുകയാണ്. അതും സഹതാരങ്ങളെയും നായകനെയും അമ്പരപ്പിച്ചുകൊണ്ട്.
വിന്‍ഡീസ് ഇന്നിങ്സിന്റെ അവസാന ഓവറിലാണ് രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. നവദീപ് സെയ്നി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് വിന്‍ഡീസിന്റെ ടോപ്പ്സ്കോററായ കീറോണ്‍ പൊള്ളാര്‍ഡ് എല്‍ബിയില്‍ കുരുങ്ങി പുറത്താകുന്നത്. എന്നാല്‍ ഈ വിക്കറ്റ് സൈനിയെപ്പോലെ തന്നെ പന്തിനും അവകാശപ്പെടാന്‍ കഴിയുന്നതാണ്. സെയ്നി എറിഞ്ഞ സ്ലോ ഫുള്‍ട്ടോസ് പൊള്ളാര്‍ഡിന്റെ പാഡില്‍ കൊണ്ടെങ്കിലും സെയ്നിയും മറ്റുതാരങ്ങളും കാര്യമായി അപ്പീല്‍ ചെയ്തിരുന്നില്ല.
എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് ഡിആര്‍എസ് എടുക്കാന്‍ നായകനോട് ആവശ്യപ്പെടുകയായിരുന്നു. പന്തിന്റെ അപ്പീലിനെത്തുടര്‍ന്ന് കോഹ്ലി ഡിആര്‍സ് നല്കിയപ്പോള് സെയ്നിയെയും കോഹ്ലിയെയും അമ്പരപ്പിച്ചുകൊണ്ട് മൂന്നാം അമ്പയര്‍ വിക്കറ്റ് വിധിക്കുകയുംചെയ്തു. അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍സകലെ പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ ചിരിയടക്കാന്‍ പാടുപ്പെട്ടായിരുന്നു 'പന്തിന്റെ ഡിആര്‍എസ്' ജയം കോഹ്ലി ആഘോഷിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.