IND vs ENG | റിവ്യൂവിനായി കേണപേക്ഷിച്ച് റിഷഭ് പന്ത്, വിക്കറ്റ് ലഭിച്ച ശേഷം ചിരിയുമായി കോഹ്ലി, വീഡിയോ കാണാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഓവറിലെ മൂന്നാം പന്തില്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിക്കുവാനായി നായകന്‍ കോഹ്ലി നല്‍കിയ റിവ്യൂ പാഴായിരുന്നു.
ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വീണ്ടും ഒരിക്കല്‍ കൂടി ടോസ് നഷ്ടമായി. എന്നാല്‍ അത്ര ഭേദപ്പെട്ട തുടക്കമല്ല ആതിഥേയര്‍ക്ക് ലഭിച്ചത്. ആദ്യത്തെ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി മാറി. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ആദ്യത്തെ ഓവറില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.
എന്നാല്‍ ഇതിനേക്കാളേറെ ഇന്നത്തെ കളിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത് മറ്റൊരു കാര്യമാണ്. മത്സരത്തിലെ 21ആം ഓവറിലെ സംഭവങ്ങളാണ് ചര്‍ച്ചയാകുന്നത്. ഓവറിലെ മൂന്നാം പന്തില്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിക്കുവാനായി നായകന്‍ കോഹ്ലി നല്‍കിയ റിവ്യൂ പാഴായിരുന്നു. ആ ഒരു പന്തില്‍ അദ്ദേഹം ഔട്ട് അല്ലെന്നാണ് ടിവി അമ്പയറും വിധിച്ചത്. കോഹ്ലിയുടെ ഒരു തെറ്റായ തീരുമാനം മൂലമാണ് ഒരു റിവ്യൂ അവിടെ നഷ്ടമായത് എങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ സമാനമായ ഒരു കാഴ്ചക്കാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായത്. ഇത്തവണ സാക്ക് ക്രോളിയുടെ ബാറ്റില്‍ പന്ത് ഉരസി എന്ന് ഉറപ്പുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ മുന്‍പാകെ ഏറെ നേരം അപ്പീല്‍ ചെയ്തത് രസകരമായി. പക്ഷേ താരത്തിന്റെ വിക്കറ്റ് നല്‍കുവാന്‍ അമ്പയര്‍ തയ്യാറായില്ല.
advertisement
എന്നാല്‍ റിഷഭ് പന്തിന്റെ മാത്രം നിര്‍ബന്ധപ്രകാരം നായകന്‍ കോഹ്ലി വീണ്ടും ഒരു റിവ്യൂ നല്‍കുവാനായി ഏറെ സാഹസിമായി തയ്യാറായി എങ്കിലും ഇത്തവണ മൂന്നാം അമ്പയര്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ഔട്ട് നല്‍കി. സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിച്ച ആ നിമിഷം കോഹ്ലി ഏറെ രസകരമായ ചിരി സമ്മാനിച്ചെങ്കിലും റിഷഭ് പന്തിന് മാത്രമാണ് ആരാധകര്‍ പലരും ആ ഒരു വിക്കറ്റിന്റെ ക്രെഡിറ്റ് നല്‍കുന്നത്.
Convincing level: RISHABH PANT!! 🔥
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! 📺#ENGvINDOnlyOnSonyTen #BackOurBoys #Kohli pic.twitter.com/kgqXemxKhO
— Sony Sports (@SonySportsIndia) August 4, 2021
advertisement
മറ്റൊരു സംഭവവും ഇതിനിടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കമെന്ററി ബോക്‌സിലെ മഞ്ജരേക്കറുടെ വാക്കുകളാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഈ സമയത്ത് വിക്കറ്റിന് പിന്നില്‍ ഇന്നും ധോണിയുടെ ഉപദേശവും ഒപ്പം അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സും മിസ്സ് ചെയ്യുന്നു എന്നായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിനും, ഇഷാന്ത് ശര്‍മ്മക്കും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജോണി ബെയര്‍സ്റ്റോ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയെന്നതാണ് ഇംഗ്ലണ്ട് ടീമില്‍ ശ്രദ്ധേയം. രവീന്ദ്ര ജഡേജയാണ് മത്സരത്തില്‍ ഇന്ത്യയുടെ ഏക സ്പിന്നറായി കളിക്കുന്നത്. ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ നാല് പേസര്‍മാരും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2021 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG | റിവ്യൂവിനായി കേണപേക്ഷിച്ച് റിഷഭ് പന്ത്, വിക്കറ്റ് ലഭിച്ച ശേഷം ചിരിയുമായി കോഹ്ലി, വീഡിയോ കാണാം