ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അവസരം കാത്ത് നിരവധിയുവതാരങ്ങളാണ് പുറത്തുനില്‍ക്കുന്നത്. ഐപിഎല്ലിലെയും കൂടി പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനെപ്പോലെ കരുത്തുറ്റ ഒരു നിര തന്നെ പുറത്തുണ്ടെന്ന് വേണം കരുതാന്‍. ദേശിയ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ തയ്യാറെടുക്കുന്ന യുവതാരം ഋഷഭ് പന്തിനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനോട് ഉപമിച്ചിരിക്കുകയാണ് മഞ്ജരേക്കര്‍.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പന്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെയാണ് മഞ്ജരേക്കര്‍ പന്തിനെ വീരുവിനോട് ഉപമിച്ചിരിക്കുന്നത്. ഈ തലമുറയിലെ വീരുവാണ് പന്തെന്നാണ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read: കലാശപ്പോരിന് മുംബൈയ്ക്കൊപ്പം ആരെന്ന് ഇന്നറിയാം; ജയിച്ചുകയറാന്‍ ഡല്‍ഹിയും ചെന്നൈയും നേര്‍ക്കുനേര്‍
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മികച്ച പ്രകടനമാണ് ഡല്‍ഹിയുടെ യുവതാരം പുറത്തെടുത്തിരിക്കുന്നത്. 15 മത്സരങ്ങളില്‍ നിന്ന് 450 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്. കഴിഞ്ഞ മത്തരത്തില്‍ 21 പന്തില്‍ 49 റണ്‍സെടുത്ത താരത്തിന്റെ പ്രകടനമായിരുന്നു മത്സരം ഡല്‍ഹിയ്ക്ക് അനുകൂലമാക്കിയത്.
സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും പന്ത് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 78 ആണ് ഉയര്‍ന്ന സ്കോര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.