IPL 2021 | രണ്ടാം പാദത്തില്‍ ശ്രേയസ് അയ്യര്‍ എത്തിയാലും ക്യാപ്റ്റന്‍ റിഷഭ് പന്ത് തന്നെ: ഡല്‍ഹി ക്യാപിറ്റല്‍സ്
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഇത്തവണത്തെ ഐ പി എല്ലില്‍ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ടീം കാഴ്ച വെച്ചത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി.
ഐപിഎല്‍ രണ്ടാം പാദത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക റിഷഭ് പന്ത് തന്നെയെന്ന് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയാലും പന്ത് തന്നെയായിരിക്കും ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിനെ നയിക്കുകയെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌പോര്‍ട്‌സ്‌കീട റിപ്പോര്‍ട്ട് ചെയ്തു.
ഐ പി എല്ലിന് മുമ്പ് ശ്രേയസിന് പരിക്ക് പറ്റിയത് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനും വന്‍ തിരിച്ചടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന സീസണില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഡല്‍ഹി ടീം ഫൈനല്‍ വരെ എത്തിയിരുന്നു. ഫൈനലില്‍ മുംബൈയോടാണ് ഡല്‍ഹി തോറ്റത്. തകര്‍പ്പന്‍ പ്രകടനമായിരുന്നു ഡല്‍ഹി ടീം ടൂര്‍ണമെന്റിലുടനീളം കാഴ്ച വെച്ചത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഡല്‍ഹി ടീം മാനേജ്‌മെന്റ് നായകനായി തിരഞ്ഞെടുത്തത്. നായക വേഷത്തില്‍ പരിചയ സമ്പത്തുണ്ടായിരുന്ന അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ പിന്തള്ളിയാണ് ഇരുപത്തിമൂന്നുകാരനായ റിഷഭ് നായകനായത്.
advertisement
We're on board with @ShreyasIyer15's headband look 😁💙
What's your verdict? ➡️ 👍🏻 or 👎🏻 💬#YehHaiNayiDilli #IPL2021 pic.twitter.com/WfkJ7jTdKJ
— Delhi Capitals (@DelhiCapitals) August 30, 2021
എന്നാല്‍, പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് പന്ത് തന്നെ തുടര്‍ന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. 'ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തനായി ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിലെത്തുകയാണ്. ഇത് ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്. സാധാരണ നിലയിലേക്ക് എത്താന്‍ അല്‍പ്പം കൂടി സമയം അദ്ദേഹത്തിനു അനുവദിക്കാനാണ് മാനേജ്മെന്റ് തീരുമാനം. അതുകൊണ്ട് ക്യാപ്റ്റനായി പന്ത് തന്നെ തുടരും. ഈ സീസണ്‍ കഴിയുന്നതുവരെ മാത്രം,' ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ റിഷഭ് പന്ത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി അവിടെയാണ്. അതേസമയം പരിക്ക് ഭേദമായി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ യു എ ഈയില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു.
advertisement
ഇത്തവണത്തെ ഐ പി എല്ലിന്റെ ഒന്നാം പാദത്തില്‍ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ടീം കാഴ്ച വെച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്ഥിരതയും പക്വതയാര്‍ന്നതുമായ പ്രകടനത്തിലൂടെ പന്ത് ടീമിന് മികച്ച പിന്തുണ തന്നെയാണ് നല്‍കിയത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഡല്‍ഹി ടീം.
ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബര്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2021 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | രണ്ടാം പാദത്തില്‍ ശ്രേയസ് അയ്യര്‍ എത്തിയാലും ക്യാപ്റ്റന്‍ റിഷഭ് പന്ത് തന്നെ: ഡല്‍ഹി ക്യാപിറ്റല്‍സ്