രോഹിത്തിന് അഞ്ചുകോടി, ദ്രാവിഡിന് അതിന്റെ പകുതി; ബിസിസിഐയുടെ 125 കോടി എങ്ങനെ കിട്ടും ഓരോരുത്തർക്കും?
- Published by:Sarika KP
- news18-malayalam
Last Updated:
പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക.
നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിത്തന്ന രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ബിസിസിഐ 125 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂലൈ നാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ സ്വീകരണത്തില്‍ വെച്ച് 125 കോടിയുടെ ചെക്ക് ടീം ക്യാപ്റ്റനായ രോഹിത് ശര്‍മ്മയ്ക്ക് കൈമാറുകയും ചെയ്തു. ഇതോടെ ടീമില്‍ ആര്‍ക്കൊക്കെ എത്ര രൂപ വീതം ലഭിക്കുമെന്ന ചോദ്യമുയരുകയാണ്. ടി-20 ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെട്ട 15 താരങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതമാണ് ലഭിക്കുക.
പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക. ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാമ്പ്രെ എന്നിവര്‍ക്കും 2.50 കോടി രൂപ വീതം ലഭിക്കും. അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 1 കോടി രൂപ വീതവും ലഭിക്കും. റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. കൂടാതെ സംഘത്തിലെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും ലഭിക്കും.
advertisement
42 അംഗ സംഘമാണ് ലോകകപ്പ് മത്സരത്തിനായി വെസ്റ്റ് ഇന്‍ഡീസിലേക്കും യുഎസ്എയിലേക്കും യാത്ര ചെയ്തത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും കൃത്യമായ പാരിതോഷികം ലഭിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 08, 2024 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത്തിന് അഞ്ചുകോടി, ദ്രാവിഡിന് അതിന്റെ പകുതി; ബിസിസിഐയുടെ 125 കോടി എങ്ങനെ കിട്ടും ഓരോരുത്തർക്കും?