ICC World cup 2019: ഇംഗ്ലീഷ് മണ്ണില്‍ മറ്റൊരു നാഴികക്കല്ല് താണ്ടി ധവാന്‍

Last Updated:
ഓവല്‍: ഓസീസിനെതിരായ മത്സരത്തില്‍ വെറും 17 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലഭിച്ചത് മറ്റൊരു നേട്ടം. ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ 1,000 റണ്‍സ് എന്ന നേട്ടമാണ് ലോകകപ്പില്‍ ധവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓസീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള ധവാന് ഇംഗ്ലീഷ് മണ്ണില്‍ 1,000 തികയ്ച്ചതും ഓസീസിനെതിരെ എന്നത് മറ്റൊരു യാദൃശ്ചികതയാണ്.
രാഹുല്‍ ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍ ഓസീസിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ 7.4 ഓവറില്‍ 31 എന്ന നിലയിലാണ്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം മത്സരത്തിന് എത്തിയിരിക്കുന്നത്. മറുവശത്ത് ആദ്യ രണ്ടു മത്സരങ്ങളും ജയച്ച ഓസീസും മികച്ച ഫോമിലാണ്.
Also Read: ഇന്നത്തെ മത്സരത്തില്‍ 20 റണ്‍സ് നേടിയാല്‍ രോഹിത്തിന് ലഭിക്കുക ഈ റെക്കോര്‍ഡ്
ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യയും ഓസീസും കളത്തിലിറങ്ങിയിരിക്കുന്നത്. ഷമിയെ ടീമിലുള്‍പ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യം ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: ഇംഗ്ലീഷ് മണ്ണില്‍ മറ്റൊരു നാഴികക്കല്ല് താണ്ടി ധവാന്‍
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement