'നിങ്ങള് തല്ല് കൂടല്ലേ പ്ലീസ്'; പെനാൽറ്റി എടുക്കുന്നതിനെച്ചൊല്ലി തർക്കിച്ച എതിർ കളിക്കാരെ അനുനയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Anuraj GR
- news18-malayalam
Last Updated:
തർക്കം പരിഹരിക്കാനും നിർണായകമായ പെനാൽറ്റി കിക്ക് ആരാണ് എടുക്കേണ്ടതെന്നും റൊണാൾഡോ നിർദേശിച്ചു കാണുമോയെന്നാണ് ആരാധകരുടെ സംശയം
സൗദി പ്രോ ലീഗിൽ മിന്നുന്ന പ്രകടനം തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം കിംഗ്സ് അബ്ദുള്ള സ്റ്റേഡിയത്തിൽ അൽ റേദിനെതിരെ 3.1നാണ് റൊണാൾഡോയുടെ അൽ നാസർ ടീം വിജയിച്ചത്. മത്സരത്തിൽ ഒരു ഗോൾ റൊണാൾഡോയുടെ വകയായിരുന്നു. സാദിയോ മാനെ, ബ്രസീലിയൻ താരം ടാലിസ്ക എന്നിവരാണ് മറ്റ് രണ്ടു ഗോളുകൾ നേടിയത്.
മത്സരത്തിനിടെ ഉണ്ടായ രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഹമ്മദ് ഫൗസൈറിനെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിച്ചതിന് പിന്നാലെ അൽ റേദിന്റെ കളിക്കാർ തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പെനാൽറ്റി കിക്ക് ഗോളടിക്കാനുള്ള ആവേശത്തിൽ ആരാണ് പെനാൽറ്റി എടുക്കുക എന്നതിനെ ചൊല്ലി ചില അൽ റേദിലെ രണ്ട് കളിക്കാർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
ഫൗൾ ചെയ്യപ്പെടുകയും പെനാൽറ്റിക്ക് അർഹനായ കളിക്കാരൻ മുഹമ്മദ് ഫൗസൈർ ഷോട്ട് എടുക്കുന്നതിൽ ഉറച്ചുനിന്നു. എന്നാൽ താൻ പെനാൽറ്റി എടുക്കാമെന്ന് പറഞ്ഞ് സഹതാരങ്ങളിൽ ഒരാൾ മുന്നോട്ടുവന്നതോടെ ഇരുവരും തമ്മിൽ തർക്കമായി. അതിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രംഗപ്രവേശം. നിങ്ങൾ തല്ലുണ്ടാക്കല്ലേ എന്ന ഭാവത്തിലായിരുന്നു റൊണാൾഡോ. തർക്കം പരിഹരിക്കാനും നിർണായകമായ പെനാൽറ്റി കിക്ക് ആരാണ് എടുക്കേണ്ടതെന്നും റൊണാൾഡോ നിർദേശിച്ചു കാണുമോയെന്നാണ് ആരാധകരുടെ സംശയം.
advertisement
Al Raed players were fighting about who takes the penalty and Ronaldo came in to help them solve the issue. 😂pic.twitter.com/dDGnhTTZ44
— The CR7 Timeline. (@TimelineCR7) September 16, 2023
ബുറൈദയിൽ ലൂയിസ് കാസ്‌ട്രോയുടെ ടീമിന് ആദ്യ പകുതി വിഷമകരമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്ന സമയത്തിന്റെ ആദ്യ മിനിറ്റിൽ അൽ നാസർ ആദ്യ ഗോൾ നേടി. ബോക്‌സിനുള്ളിൽ മാനെയെ ഫൗൾ ചെയ്തതിന് ബാൻഡർ വാഷി പുറത്തായത് രണ്ടാം പകുതിക്ക് മുമ്പ് ചുവപ്പ് കാർഡ് ലഭിച്ച അൽ റെയ്ദിന് കാര്യങ്ങൾ കൂടുതൽ വഷളായി.
advertisement
രണ്ടാം പകുതിയിൽ റിസർവ് ബെഞ്ചിന്‍റെ കരുത്ത് മുതലെടുത്ത് അൽ നാസർ തങ്ങളുടെ ആധിപത്യം വ്യക്തമാക്കി. 30 വാര അകലെ നിന്ന് ആൻഡേഴ്സൺ ടാലിസ്കയുടെ തകർപ്പൻ ഷോട്ടിൽ രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളിൽ സന്ദർശകർ ലീഡ് രണ്ട് ഗോളാക്കി ഉയർത്തി. സൗദി പ്രോ ലീഗിലെ ഇതുവരെയുള്ള ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് താലിസ്കയുടെ ഗോൾ
78-ാം മിനിറ്റിൽ, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സ്‌കോറിലേക്ക് ഒരു ഗോൾ കൂടി ചേർത്തു, അൽ റേദിന്റെ പ്രതിരോധനിരതാരത്തെ ആവർത്തിച്ച് പരീക്ഷിച്ചുകൊണ്ടായിരുന്നു ആ ഗോൾ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 17, 2023 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങള് തല്ല് കൂടല്ലേ പ്ലീസ്'; പെനാൽറ്റി എടുക്കുന്നതിനെച്ചൊല്ലി തർക്കിച്ച എതിർ കളിക്കാരെ അനുനയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ