യൂറോപ്യന്‍ ഫുട്ബോള്‍ അംഗത്വം വിടാനൊരുങ്ങി റഷ്യ; ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ചേക്കേറുമെന്ന് സൂചന
- Published by:Arun krishna
- news18-malayalam
Last Updated:
റഷ്യയുടെ നീക്കം ഇന്ത്യ ഉള്‍പ്പെടെ ഉള്ള ലോകകപ്പ് യോഗ്യത സ്വപ്‌നം കാണുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും
യൂറോപ്യൻ ഫുട്ബോൾ അംഗത്വം അവസാനിപ്പിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ ചേരാന്‍ റഷ്യയുടെ നീക്കം. ഇതിന്റെ ഭാഗമായി റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്റെ യോഗം ചേര്‍ന്നിട്ടുണ്ട്. നിലവില്‍ റഷ്യൻ ഫുട്ബോൾ യൂണിയനെ ഫിഫയും യുവേഫയും വിലക്കിയിരിക്കുകയാണ്. എഎഫ്‌സിയില്‍ ചേരാനുള്ള നീക്കവുമായി റഷ്യ മുന്നോട്ട് പോയാല്‍ അത് ഇന്ത്യ ഉള്‍പ്പെടെ ഉള്ള ലോകകപ്പ് യോഗ്യത സ്വപ്‌നം കാണുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. കാരണം, റഷ്യ എഎഫ്‌സിയില്‍ ചേര്‍ന്നാല്‍ ഏഷ്യയില്‍ നിന്നുള്ള ഒരു ലോകകപ്പ് സ്ലോട്ട് റഷ്യ സ്വന്തമാക്കും.
അങ്ങനെ വന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകകപ്പ് യോഗ്യത ലക്ഷ്യം വെക്കുന്ന ടീമുകള്‍ക്ക് യോഗ്യത നേടാനുള്ള ഒരു അവസരം കൂടി കുറയും. 2006-ലാണ് ഒഷ്യാനിയ മേഖലയില്‍ നിന്ന് ഓസ്‌ട്രേലിയ എഎഫ്‌സിയില്‍ ചേര്‍ന്നത്. പിന്നീട് വന്ന ഒട്ടുമിക്ക ലോകകപ്പുകളിലും ഓസ്‌ട്രേലിയ ഏഷ്യയില്‍ നിന്നും ലോകകപ്പ് ബെര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു. അതേസമയം 2026 ലോകകപ്പ് മുതല്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ഓഷ്യാനിയ മേഖലയ്ക്ക് ഒരു ലോകകപ്പ് സ്ലോട്ട് ലഭിക്കും.
advertisement
ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാഗമായാണ് സ്ലോട്ട് ലഭിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയ എഎഫ്‌സിയില്‍ നിന്ന് പുറത്ത് പോകുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. റഷ്യ ഏഷ്യയിലേക്ക് വരുന്നത് ഭൂമിശാസ്ത്രപരമായി എതിര്‍ക്കാന്‍ ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് സാധിക്കില്ല. കാരണം, റഷ്യയുടെ ഭൂവിസ്തൃതിയുടെ നല്ലൊരു പങ്കും ഏഷ്യ ഭൂഖണ്ഡത്തിലാണെന്നത് തന്നെ കാരണം. അതേസമയം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യയുടെ പ്രവേശനം വൈകിപ്പിക്കാന്‍ സാധിക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2022 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
യൂറോപ്യന്‍ ഫുട്ബോള്‍ അംഗത്വം വിടാനൊരുങ്ങി റഷ്യ; ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ചേക്കേറുമെന്ന് സൂചന