ശ്രീശാന്തിന്റെ പരിക്കിൽ 82 ലക്ഷം ‘ക്ലെയിം’ ചെയ്ത് രാജസ്ഥാൻ റോയൽസ്; ഇൻഷുറൻസ് കേസ് സുപ്രീംകോടതിയില്‍

Last Updated:

2012 ഐപിഎലിനിടെ ഒരു പരിശീലന മത്സരത്തിലാണ് ശ്രീശാന്തിനു കാൽമുട്ടിന് പരിക്കേൽക്കുന്നത്. ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തു

(Source: US Masters T10)
(Source: US Masters T10)
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് 2012ൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കേസ് സുപ്രീം കോടതിയിൽ. പരിക്കേറ്റു പുറത്തായ ഒരു സീസണിൽ ശ്രീശാന്തിന്റെ പേരിൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത സംഭവത്തിലാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. 2012 സീസണിൽ കാൽമുട്ടിനുണ്ടായ പരുക്കുകാരണം ശ്രീശാന്തിന് കളിക്കാൻ സാധിച്ചിരുന്നില്ലെന്ന് രാജസ്ഥാൻ പറയുമ്പോൾ, താരത്തിന്റെ പരിക്ക് നേരത്തേയുള്ളതാണെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.
ശ്രീശാന്തിന്റെ കാൽ വിരലിന് പരുക്കുണ്ടായതു മറച്ചുവച്ചെന്നാണ് ഇൻഷുറൻസ് കമ്പനി വാദിക്കുന്നത്. ശ്രീശാന്തിന് സീസൺ നഷ്ടമാകാനുള്ള കാരണം ഇതാണെന്നും കമ്പനി പറയുന്നു. 2012 ഐപിഎലിനിടെ ഒരു പരിശീലന മത്സരത്തിലാണ് ശ്രീശാന്തിനു കാൽമുട്ടിന് പരിക്കേൽക്കുന്നത്. ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തു. 2011 മുതൽ ശ്രീശാന്തിന് പരുക്കുണ്ടായിരുന്നെന്നും താരം അതു മറച്ചുവച്ചെന്നും പറഞ്ഞ്, ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളുകയായിരുന്നു. ശ്രീശാന്ത് കളിക്കാതിരിക്കാൻ കാരണം പഴയ പരിക്കാണെന്നും പോളിസി എടുക്കുന്ന സമയത്ത് ഇത് കമ്പനിയെ അറിയിച്ചില്ലെന്നും അവർ നിലപാടെടുത്തു.
advertisement
എന്നാൽ വിരലിലെ പരിക്ക് ശ്രീശാന്തിന് കളിക്കുന്നതിന് പ്രശ്നമായിരുന്നില്ലെന്നും മുട്ടിലെ പരിക്കായിരുന്നു ഗുരുതരമെന്നും രാജസ്ഥാൻ റോയൽസ് മറുപടി നൽകി. ഈ പരുക്കുണ്ടായത് ഇൻഷുറൻസിന്റെ കാലയളവിലാണെന്നും രാജസ്ഥാൻ വ്യക്തമാക്കി. കേസിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) രാജസ്ഥാന്‍ റോയൽസിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. ഇൻഷുറൻസ് കമ്പനി ഐപിഎൽ ഫ്രാഞ്ചൈസിക്ക് പണം നൽകണമെന്നും കമ്മീഷന്‍ വിധിച്ചു. പിന്നാലെ ഇൻഷുറൻസ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ഇടപെട്ട സുപ്രീം കോടതി, ശ്രീശാന്തിന്റെ പഴയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾക്കു ശേഷം ശ്രീശാന്തിന്റെ വിരലിലെ പരിക്കിനെക്കുറിച്ച് ഐപിഎൽ ഫ്രാഞ്ചൈസി, ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരുന്നോയെന്ന് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിൽ അന്തിമ വിധി വന്നിട്ടില്ല.
advertisement
Summary: A 2012 case involving S Sreesanth brought the Indian Premier League (IPL) franchise Rajasthan Royals before the Supreme Court.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശ്രീശാന്തിന്റെ പരിക്കിൽ 82 ലക്ഷം ‘ക്ലെയിം’ ചെയ്ത് രാജസ്ഥാൻ റോയൽസ്; ഇൻഷുറൻസ് കേസ് സുപ്രീംകോടതിയില്‍
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement