നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |നിര്‍ണായകമായ കേപ്ടൗണ്‍ ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

  IND vs SA |നിര്‍ണായകമായ കേപ്ടൗണ്‍ ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

  നിര്‍ണായകമായ കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ ഏഴു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര 2-1ന് സ്വന്തമാക്കി.

  • Share this:
   ഇന്ത്യ- ദക്ഷിണാഫ്രിക്ക (India vs South Africa) ടെസ്റ്റ് പരമ്പരയിലെ (Test series) മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ആതിഥേയര്‍. നിര്‍ണായകമായ കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ ഏഴു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര 2-1ന് സ്വന്തമാക്കി. വിജയലക്ഷ്യമായ 212 റണ്‍സ് നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു.

   ഒന്നാം ഇന്നിംഗ്‌സിലേതുപോലെ രണ്ടാം ഇന്നിംഗ്‌സിലും അര്‍ധസെഞ്ചുറിയുമായി പോരാട്ടം നയിച്ച കീഗാന്‍ പീറ്റേഴ്‌സണാണ്(Keegan Petersen) ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്‌സണ്‍ മടങ്ങിയത്.
   സ്‌കോര്‍ ഇന്ത്യ 223, 198, ദക്ഷിണാഫ്രിക്ക 210, 212-3.


   സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമില്‍ ഉണ്ടായിരുന്നില്ല. കേപ്ടൗണില്‍ കോഹ്ലി മുന്നില്‍ നിന്ന് നയിച്ചിട്ടും ഫലം മാറിയില്ല.


   അവസാന ദിവസം ജയത്തിലേക്ക് 112 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. എന്നാല്‍ റാസി വാന്‍ഡര്‍ ഡസ്സനും കീഗാന്‍ പീറ്റേഴ്‌സണും ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ആദ്യ മണിക്കൂറില്‍ ഫലപ്രദമായി നേരിട്ടത്തോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

   വിക്കറ്റെടുക്കാനുള്ള ആവേശത്തില്‍ ഇരുവരും റണ്‍സേറെ വഴങ്ങുകയും ചെയ്തതോടെ ഇന്ത്യയുടെ അവസാന സാധ്യതയും ഇല്ലാതായി. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 155 ല്‍ നില്‍ക്കെ പീറ്റേഴ്‌സണ ബൗള്‍ഡാക്കി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും വാന്‍ഡര്‍ ഡസ്സനും(41) ടെംബാ ബാവുമയും(32) ചേര്‍ന്ന് അതും ഇല്ലാതാക്കി.

   Also read: Rishabh Pant |കയ്യില്‍ നിന്നും തെറിച്ചുപോയ ബാറ്റെടുത്ത് തൊട്ടുവണങ്ങി റിഷഭ് പന്ത്; കയ്യടിച്ച് ആരാധകര്‍

   നേരത്തെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന റിഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സോടെ റിഷഭ് പുറത്താകാതെ നിന്നു.

   കെ.എല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പൂജാര (9), അജിങ്ക്യ രഹാനെ (1), ആര്‍. അശ്വിന്‍ (7) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.
   Published by:Sarath Mohanan
   First published: