Sunil Chhetri | ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
79 ഗോളുകളാണ് സുനില്‍ ഛേത്രിയുടെ സമ്പാദ്യം. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ ഇതിഹാസ താരം പെലെയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പ് ഫുട്‌ബോളില്‍ മാലിദ്വീപിനെതിരെയുള്ള മത്സരത്തിലാണ് സുനില്‍ ഛേത്രി പെലെയെ മറികടന്നത്. ഇരട്ട ഗോള്‍ നേടിയ സുനില്‍ ഛേത്രി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. 79 ഗോളുകളാണ് സുനില്‍ ഛേത്രിയുടെ സമ്പാദ്യം. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസ്സിയ്ക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഛേത്രിയ്ക്ക് വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രമായിരുന്നു.
പെലെയ്ക്ക് ഒപ്പം ഇറാഖ് താരം ഹുസ്സൈന്‍ സയീദ്, യുഎഇ താരം അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. 78 ഗോളുകള്‍ സ്വന്തം അക്കൗണ്ടിലുള്ള ഈ താരങ്ങള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
advertisement
മത്സരത്തില്‍ 62ആം മിനിറ്റിലും 71ആം മിനിറ്റിലുമായിരുന്നു ഛേത്രിയുടെ ഗോളുകള്‍. മല്‍സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാലിദ്വീപിനെ തോല്‍പ്പിച്ചത്. മന്‍വീര്‍ സിങ്ങായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30 ന് നടക്കും.
Ballon d'Or | ബാലണ്‍ ഡി ഓർ ആര് നേടും; മെസ്സി, ബെൻസിമ, ലെവൻഡോവ്‌സ്‌കി എന്നിവർ മുന്നിൽ - റിപ്പോർട്ട്
ഫുട്ബോൾ ലോകത്തെ മികച്ച താരം ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഫ്രഞ്ച് ഫുട്ബോൾ മാസികയായ ഫ്രാൻസ് ഫുട്ബോളാണ് ലോകത്തെ മികച്ച ഫുട്‍ബോളർക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്നത്. ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
advertisement
ആറു തവണ ജേതാവായ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഇത്തവണ ഈ പുരസ്‌കാരം നേടുന്നതിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിൽ മെസ്സിയും ബെൻസിമയും ലെവൻഡോവ്‌സ്‌കിയുമാണ് എന്നിവർക്കാണ് കൂടുതൽ സാധ്യതയെന്നാണ് ഫ്രാൻസിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെക്വിപെ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മെസ്സി, ബെന്‍സിമ, ലെവൻഡോവ്‌സ്‌കി എന്നീ താരങ്ങള്‍ക്ക് അനുകൂലമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. ബാലൺ ഡി ഓറിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് താരങ്ങള്‍ ഇവരാണ്.
advertisement
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എംബാപ്പെ, ജോര്‍ഗീഞ്ഞോ, കാന്റെ എന്നിവര്‍ ഇവര്‍ക്ക് പിന്നിലായാണ് ഇടം നേടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വര്‍ഷത്തെ ബാലൺ ഡി ഓര്‍ പുരസ്കാരത്തിനായുള്ള 30 പേരുടെ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പ്രഖ്യാപിച്ചത്. 2021ലെ ടീം ട്രോഫികളും വ്യക്തിപരമായ പ്രകടനവും, ഓവറോള്‍ കരിയര്‍ പെര്‍ഫോമന്‍സ്, തുടങ്ങി പല ഘടകങ്ങളാണ് ബാലൺ ഡി ഓറിനായുള്ള മാനദണ്ഡമായി പരിഗണിക്കുന്നത്. ഒക്ടോബര്‍ അവസാനം വരെയാണ് വോട്ടിംഗ് നടക്കുന്നത്. നവംബര്‍ 29നാണ് ബാലൺ ഡി ഓര്‍ പ്രഖ്യാപനം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2021 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sunil Chhetri | ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍