Sanju V Samson | വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങി സഞ്ജു വി സാംസൺ; മലയാളിതാരത്തിന് അഭിനന്ദന പ്രവാഹം
- Published by:Anuraj GR
- news18-malayalam
Last Updated:
43 റൺസ് നേടിയ സഞ്ജു ലോങ് ഓഫിനു മുകളിലൂടെ സിക്‌സര്‍ പറത്തി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ചു
ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മാൻ ഓഫ് ദി മാച്ച് ആയ സഞ്ജു സാംസന് അഭിനന്ദന പ്രവാഹം. തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാനും താരത്തിത്തിനായി. വിക്കറ്റിന് മുമ്പിലും പിമ്പിലും മലയാളി താരത്തിന്റെ തകർപ്പൻ പ്രകടനം. 43 റൺസ് നേടിയ സഞ്ജു ലോങ് ഓഫിനു മുകളിലൂടെ സിക്‌സര്‍ പറത്തി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ചു. നേരത്തെ വിക്കറ്റിന് പിന്നിലും സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു ക്യാച്ചുകളാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.
മികച്ച പ്രകടനത്തിലൂടെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജു സ്വന്തമാക്കി. രണ്ടാം ഏകദിനം അര്‍ബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സിംബാബ്‌വേ ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. അര്‍ബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിച്ച് ജീവ കാരുണ്യ പ്രവർത്തനത്തിലും സഞ്ജു ഭാഗമായി. ഹൃദയസ്പര്‍ശിയായൊരു അനുഭവമാണിതെന്ന് സഞ്ജു പ്രതികരിച്ചു. സഞ്ജുവിന്റെ പ്രകടന മികവിന് സോഷ്യൽ മീഡിയിലടക്കം വലിയ പ്രശംസയാണ് ലഭിക്കുന്നത്.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 42 റൺസ് എടുത്ത സീൻ വില്യംസും 38 റൺസ് എടുത്ത റയാൻ ബേർലും മാത്രമാണ് സിംബാബ്‌വെ നിരയിൽ തിളങ്ങിയത്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം വിജയമാണിത്.
advertisement
ഓപ്പണറായി എത്തിയ നായകൻ കെ. എൽ രാഹുൽ തുടക്കത്തിലേ പുറത്തായി. പിന്നീട് ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. ആക്രമണാത്മക ഷോട്ടുകൾ കളിച്ച ധവാനെ 33 റൺസിൽ തനക ചിവാംഗ പുറത്താക്കി. യുവ ഇഷാൻ കിഷനും മധ്യനിരയിൽ തിളങ്ങാനാകാതെ 6 റൺസിന് പുറത്തായി.
ഗിൽ ഒരിക്കൽ കൂടി നല്ല ടച്ച് കാണിച്ചുവെങ്കിലും ഒരു വലിയ ഷോട്ടിന് വേണ്ടി 33 റൺസിൽ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു.
advertisement
അഞ്ചാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ദീപക് ഹൂഡയും സാംസണും ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. എന്നാൽ, ഇന്ത്യ വിജയത്തിന് അരികിൽ എത്തിയപ്പോൾ ഹൂഡയുടെ വിക്കറ്റ് നഷ്ടമായി. 25 റൺസെടുത്ത ഹൂഡയെ സിക്കന്ദർ റാസയാണ് പുറത്താക്കിയത്.
43 റൺസ് നേടിയപ്പോൾ സാംസൺ നിരാശപ്പെടുത്താതെ പക്വതയോടെ കളിച്ച് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 39 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സറും പറത്തിയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2022 7:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju V Samson | വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങി സഞ്ജു വി സാംസൺ; മലയാളിതാരത്തിന് അഭിനന്ദന പ്രവാഹം