സഞ്ജു വിവാഹിതനാകുന്നു; അഞ്ച് വർഷമായുള്ള പ്രണയം വെളിപ്പെടുത്തി താരം

Last Updated:
തിരുവനന്തപുരം: അഞ്ചു വർഷത്തോളം അത് പരമരഹസ്യമാക്കിവെക്കാൻ സഞ്ജു വി സാംസന് സാധിച്ചു. എന്നാൽ ഇന്നത് വെളിപ്പെടുത്തിയിരിക്കുന്നു. അഞ്ചുവർഷമായി രഹസ്യമാക്കിവെച്ച പ്രണയം ഫേസ്ബുക്കിലൂടെയാണ് താരം തുറന്നുപറഞ്ഞത്. കാമുകി ചാരുലതയുമൊത്തുള്ള പ്രണയമാണ് താരം തുറന്നുപറഞ്ഞത്. വിവാഹത്തിന് ഇരുവരുടെയും വീട്ടുകാർ സമ്മതമറിയിച്ചുവെന്ന് താരം വെളിപ്പെടുത്തി. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഞ്ചു വർഷം മുമ്പ് ഒരു ഹായ് സന്ദേശം അയച്ചതോടെയാണ് പ്രണയത്തിന് തുടക്കമെന്ന് സഞ്ജു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് മലയാള പരിഭാഷ
2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് ഞാൻ ചാരുവിന് ഒരു ‘ഹായ്’ സന്ദേശം അയച്ചു. അന്നുമുതൽ മുതൽ ഇന്നു വരെ ഏതാണ്ട് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഇവളാണ് എന്റെ ഹൃദയം കവർന്ന പെൺകുട്ടി എന്നു വെളിപ്പെടുത്താനും ഇവൾക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും സാധിച്ചത്.
ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പരസ്യമായി അതിന് സാധിച്ചിട്ടില്ല. ഇന്നു മുതൽ ഞങ്ങൾക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ അച്ഛനമ്മമാർക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരു, നിന്നെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ അതിയായ സന്തോഷം. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം.
advertisement
മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ രമേശ് കുമാറിന്‍റെ മകളാണ് ചാരുലത. ലയോള കോളേജിൽ ഹ്യൂമൺ റിസോഴ്സിൽ എം.എ രണ്ടാം വർഷ വിദ്യാർഥിനിയാണ് ചാരുലത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജു വിവാഹിതനാകുന്നു; അഞ്ച് വർഷമായുള്ള പ്രണയം വെളിപ്പെടുത്തി താരം
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement