സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവന; ശ്രീശാന്തിനെ കെസിഎ 3 വർഷത്തേക്ക് വിലക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അസോസിയേഷനെതിരെ ശ്രീശാന്ത് നടത്തിയ പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന വിവാദത്തിലെ പ്രസ്താവനയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ 3 വർഷത്തേക്ക് വിലക്കി. കേരള ടീമിലേക്ക് സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതുകൊണ്ടാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന തരത്തിലായിരുന്നു വിവാദങ്ങളുയർന്നത്. ശ്രീശാന്തിന്റെ അസോസിയേഷനെതിരായ പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി.ബുധനാഴ്ച ചേർന്ന അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
ശ്രീശാന്തിനെതിരെ കടുത്ത വിർശനമാണ് അസോസിയേഷൻ ഉന്നയിച്ചത്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ടെന്നും കെസിഎക്കെതിരെ ആര് അപകീർത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ പറഞ്ഞു. വാതുവെയ്പ് കേസിൽ കുറ്റവിമുക്താനാകാതിരുന്നിട്ടുകൂടി ശ്രീശാന്തിന് കെസിഎ അവസരം നൽകിയെന്നും സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണെന്നും കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം സഞ്ജുവിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിതാവ് സാംസണ്‍ വിശ്വനാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും യോഗത്തിൽ തീരുമാനമായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 02, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവന; ശ്രീശാന്തിനെ കെസിഎ 3 വർഷത്തേക്ക് വിലക്കി