Santosh Trophy| കേരളം സന്തോഷ് ട്രോഫി സെമിയിൽ; ജമ്മു കശ്മീരിനെ 1–0ന് തകർത്തു

Last Updated:

73-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ഗോൾ നേടിയത്. 7 ഗോളുകളുമായി ടൂര്‍ണമെന്റിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നസീബ്. ഇത് 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ കടക്കുന്നത്

News18
News18
ഹൈദരാബാദ്: കേരളം 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ. ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് കേരളം സെമിയിലേക്ക് കടന്നത്. ഡെക്കാൻ അരീനയിൽ നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് കേരളത്തിന്റെ വിജയഗോൾ പിറന്നത്.
73-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ഗോൾ നേടിയത്. 7 ഗോളുകളുമായി ടൂര്‍ണമെന്റിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നസീബ്. ഇത് 31-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ കടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന സെമി മത്സരത്തിൽ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.
ഇന്നു നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ മേഘാലയ സർവീസസിനെ നേരിടും. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ബംഗാൾ 3–1ന് ഒഡീഷയെ തോ‍ൽപിച്ചിരുന്നു. 52-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട രണ്ടാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 5–2ന് തോൽപിച്ചാണ് മണിപ്പുർ സെമിയിലെത്തിയത്. 90 മിനിറ്റിൽ കളി 2–2 സമനിലയായിരുന്നു.
advertisement
സന്തോഷ് ട്രോഫിയിൽ ഇത്തവണ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്ത ടീമാണ് കേരളം. ഫൈനൽ റൗണ്ടിൽ 11 ഗോളുകളും യോഗ്യതാറൗണ്ടിൽ 18 ഗോളുമടക്കം 29 ഗോളുകളാണ് ക്യാപ്റ്റൻ ജി സഞ്ജുവും സംഘവും നേടിയത്. ഇതിനു പിന്നാലെയാണ് ക്വാർട്ടർ ഫൈനലിലെ ഏക ഗോൾ ജയം. ഇതുവരെ വഴങ്ങിയത് ആകെ 4 ഗോളുകൾ മാത്രമാണ്.
2015നു ശേഷം ആദ്യമായാണ് കശ്മീർ ഫൈനൽ റൗണ്ട് കളിക്കാനിറങ്ങിയത്. സന്തോഷ് ട്രോഫിയിൽ ഏഴാം തവണയാണ് കേരളവും ജമ്മു കശ്മീരും ഏറ്റുമുട്ടുന്നത്. 7 തവണയും വിജയം കേരളത്തിനൊപ്പമാണ്.
advertisement
Summary: Naseeb Rahman scored the match-winner for Kerala as it recorded a 1-0 win against Jammu & Kashmir in the quarterfinal of the 78th Santosh Trophy National Football Championship at Deccan Arena.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy| കേരളം സന്തോഷ് ട്രോഫി സെമിയിൽ; ജമ്മു കശ്മീരിനെ 1–0ന് തകർത്തു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement