World Cup 2034: FIFA ഉറപ്പിച്ചു; 2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ തന്നെ

Last Updated:

2030 ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തും

News18
News18
2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തും. 2022 ലെ ലോകകപ്പ് ഖത്തറിൽവച്ചായിരുന്നു നടന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ.
2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി. 2034ലെ ലോകകപ്പ് നടത്താൻ സന്നദ്ധതയറിയിച്ച് സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്. ഓസ്ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
രാജ്യാന്തര തലത്തിൽ കായിക മേഖലയിൽ സജീവമാകുക എന്ന ലക്ഷ്യത്തോടെ 2027 ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനും 2034 ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ലോകകപ്പിന്റെ ഭാഗമായി നടത്തുന്ന പ്രദർശന മത്സരങ്ങൾക്ക് അർജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 1930ൽ ആദ്യ ഫിഫ ലോകകപ്പ് നടന്നതിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രദർശന മത്സരങ്ങൾ നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
World Cup 2034: FIFA ഉറപ്പിച്ചു; 2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ തന്നെ
Next Article
advertisement
വയറ്റിനുള്ളിൽ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴം മാത്രം: ആറുവയസുകാരി അദിതി എസ് നമ്പൂതിരി നേരിട്ടത് കൊടുംക്രൂരത
വയറ്റിനുള്ളിൽ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴം മാത്രം: ആറുവയസുകാരി അദിതി എസ് നമ്പൂതിരി നേരിട്ടത് കൊടുംക്രൂരത
  • അദിതിയുടെ ശരീരത്തിൽ 19 മുറിവുകൾ കണ്ടെത്തി, മരിക്കുന്നതിന് 2 ആഴ്ച മുൻപ് മാമ്പഴം മാത്രം കഴിച്ചു.

  • പിതാവും രണ്ടാനമ്മയും 10 മാസത്തോളം അദിതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി.

  • അദിതിയുടെ കൊലപാതകക്കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

View All
advertisement