ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി ക്ലബ്; സൂപ്പർതാരത്തെ അൽ നാസർ വാങ്ങിയത് റെക്കോർഡ് തുകയ്ക്ക്

Last Updated:

പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകി  സൗദി അറേബ്യന്‍ ക്ലബായ അല്‍ നസർ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്

റിയാദ്: കാത്തിരിപ്പുകൾക്കൊടുവിൽ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൌദി അറേബ്യൻ ക്ലബ് സ്വന്തമാക്കി. പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകി  സൗദി അറേബ്യന്‍ ക്ലബായ അല്‍ നസർ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.
നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തിൽ ആഞ്ഞടിച്ചതോടെയാണ് റൊണാൾഡോ അവിടെനിന്ന് പുറത്തായത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.
‘ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും’, ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ട്വീറ്റ് ചെയ്തു.
advertisement
ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി ക്ലബ്; സൂപ്പർതാരത്തെ അൽ നാസർ വാങ്ങിയത് റെക്കോർഡ് തുകയ്ക്ക്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement