കളി തോറ്റപ്പോള്‍ ഓസീസ് ഉപനായകന്റെ പ്രതികരണം; മനം നിറയ്ക്കുന്ന കാഴ്ച
Last Updated:
മെല്‍ബണ്‍: ഇന്ത്യയും ഓസീസും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു മുന്നേ വാര്‍ത്തകളില്‍ നിറയാനുള്ള പ്രധാന കാരണം ഓസീസ് ഉപനായകന്റെ പ്രത്യേകത കൊണ്ടായിരുന്നു. വെറും ഏഴു വയസ് മാത്രമുള്ള ആര്‍ച്ചി ഷില്ലെറായിരുന്നു മൂന്നാം ടെസ്റ്റില്‍ ഓസീസ് ടീമിന്റെ ഉപനായകന്‍.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ ഷില്ലെറുടെ പ്രതികരണം എങ്ങിനെയായിരുന്നെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ നോക്കുന്നത്. മത്സരത്തിനു ശേഷം ഇരുടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കിടയിലൂടെ ഗൗരവും ഒട്ടും വിടാതെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈ നല്‍കി പോവുകയായിരുന്നു ഷില്ലെര്‍.
Also Read: ഹോട്ടലില്‍ ആരാധകര്‍ക്കൊപ്പം ചുവടുവെച്ച് കോഹ്‌ലി; ബിയര്‍ നുണഞ്ഞ് ശാസ്ത്രി
ഇന്ത്യയുടെ പലതാരങ്ങളും ആര്‍ച്ചിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും മുതിരാതെ കൈ നല്‍കി നടക്കുകയായിരുന്നു താരം. ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലേക്ക് ആര്‍ച്ചി ഷില്ലറിനെ ക്ഷണിച്ചത് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറായിരുന്നു. പാകിസ്താനെതിരെ യുഎഇയില്‍ നടന്ന ഓസ്ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹൃദ്രോഗിയായ ഷില്ലറെ ലാങ്ങര്‍ ടീമിലേക്ക് ക്ഷണിക്കുന്നത്.
advertisement
Onya Archie! What a week he's had leading the Aussie team in Melbourne.
And great stuff here from the Indian players and match officials after the Test match! #AUSvIND pic.twitter.com/Q0jRn52Jck
— cricket.com.au (@cricketcomau) December 30, 2018
advertisement
ആര്‍ച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഓസീസ് ടീമിനൊപ്പം ചേര്‍ന്നതോടെ നിറവേറിയിരിക്കുന്നത്. 'മേക്ക് എ വിഷ്' എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആര്‍ച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കിയത്. വെറും മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഷില്ലറിന്റെ രോഗം കുടുംബം തിരിച്ചറിയുന്നത്. ജീവന്‍ ഏത് നിമിഷത്തിലാകും അപകടത്തിലാകുന്ന അവസ്ഥയിലുള്ള ഈ കൊച്ചു കുട്ടിയ്ക്ക് ഇതുവരെ 13 ഓപ്പറേഷനുകളാണ് നടത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2018 8:40 PM IST