നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹോട്ടലില്‍ ആരാധകര്‍ക്കൊപ്പം ചുവടുവെച്ച് കോഹ്‌ലി; ബിയര്‍ നുണഞ്ഞ് ശാസ്ത്രി

  ഹോട്ടലില്‍ ആരാധകര്‍ക്കൊപ്പം ചുവടുവെച്ച് കോഹ്‌ലി; ബിയര്‍ നുണഞ്ഞ് ശാസ്ത്രി

  • Last Updated :
  • Share this:
   മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചതോടെ ഓസീസിലെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലാണ്. നാലാം മത്സരവും ജയിച്ച് ഇന്ത്യ ഓസീസ് മണ്ണില്‍ പരമ്പര സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ബോക്‌സിങ് ഡേ ടെസ്റ്റില്‍ 137 റണ്‍സിന്റെ ജയം സ്വന്തമാക്കി ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോള്‍ പാട്ടും നൃത്തവുമായാണ് ആരാധകര്‍ സ്വീകരിച്ചത്.

   ഇന്ത്യന്‍ ടീമിനൊപ്പം വിദേശ പര്യടനങ്ങളില്‍ കൂടെയുണ്ടാകാറുള്ള ആരാധക കൂട്ടമായ 'ഭാരത് ആര്‍മി'യുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സ്വീകരണം. ടീം ബസ് ഹോട്ടലിലെത്തിയപ്പോള്‍ ബാന്‍ഡും നൃത്തവുമായാണ് ടീമിനെ ഇവര്‍ സ്വീകരിച്ചത്.

   Also Read: മെല്‍ബണില്‍ ചരിത്രമെഴുതിയവരില്‍ കോഹ്‌ലിയും പന്തും; റെക്കോര്‍ഡുകള്‍ ഇവ

   പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു ടീം ബസില്‍ നിന്ന് ആദ്യമിറങ്ങിയത്. ബിയര്‍ നുണഞ്ഞുകൊണ്ടായിരുന്നു ആരാധകരുടെ സന്തോഷത്തോടൊപ്പം പരിശീലകന്‍ പങ്കുചേര്‍ന്നത്. പിന്നാലെയെത്തിയ നായകന്‍ കോഹ്‌ലി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പുറത്തിറങ്ങിത്. ലഗേജ് എടുത്തതിനു പിന്നാലെ ആരാധകര്‍ക്കൊപ്പം ചുവടുവെയ്ക്കാനും നായകന്‍ മറന്നില്ല.

   Dont Miss ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018
   പിന്നീടിറങ്ങിയ താരങ്ങളും ഒഫീഷ്യല്‍സും ആരാധകരെ അഭിവാദ്യം ചെയ്തപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ചവുടുകള്‍ വെച്ചുകൊണ്ടായിരുന്നു ബസില്‍ നിന്നറങ്ങിയതും ഹോട്ടലിലേക്ക് കയറിയതും.

   First published:
   )}