IND vs SL, 1st T20I | ശ്രീലങ്കയ്ക്ക് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; സഞ്ജു അന്തിമ ഇലവനിൽ
- Published by:Naveen
- news18-malayalam
Last Updated:
ആറ് മാറ്റങ്ങളുമായി ഇന്ത്യ; ദീപക് ഹൂഡ ഇന്ത്യക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിക്കുന്നു
ഇന്ത്യയും ശ്രീലങ്കയും (India vs Sri Lanka) തമ്മിലുള്ള ടി20 പരമ്പരയിലെ (T20 Series) ആദ്യ മത്സരത്തില്‍ (1st T20I) ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായി അവസാനം കളിച്ച മത്സരത്തിൽ നിന്നും ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) അന്തിമ ഇലവനിലേക്ക് തിരിച്ചെത്തിയപ്പോൾ ഓൾ റൗണ്ടർ ദീപക് ഹൂഡ ഇന്ത്യക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിക്കാൻ ഇറങ്ങുകയാണ്.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് പരിക്ക് മൂലമാണ് പുറത്തിരിക്കുന്നതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma) പറഞ്ഞു. പരിക്ക് ഭേദമായി രവീന്ദ്ര ജഡേജയും (Ravidnra Jadeja) വിൻഡീസിനെതിരായ പരമ്പരയിൽ നിന്നും വിട്ടുനിന്ന ജസ്പ്രീത് ബുമ്രയും (Jasprit Bumrah) ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. ഇവർക്ക് പുറമെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന യുസ്‌വേന്ദ്ര ചാഹലും ഭുവനേശ്വർ കുമാറും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
1ST T20I. India XI: R Sharma (c), I Kishan (wk), S Iyer, S Samson, D Hooda, V Iyer, R Jadeja, H Patel, B Kumar, J Bumrah, Y Chahal https://t.co/2bnp2Q8Gn5 #INDvSL @Paytm
— BCCI (@BCCI) February 24, 2022
advertisement
ഓസീസിനെതിരെ അവസാന ടി20യിൽ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. മഹേഷ് തീക്ഷണയ്ക്കും കുശാല്‍ മെന്‍ഡിസിനും പകരം ദിനേശ് ചണ്ടിമലും ജെഫ്രി വാന്‍ഡെര്‍സേയുമാണ് ടീമിലിടം നേടിയത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലുമേറ്റ തിരിച്ചടി വെസ്റ്റ് ഇൻഡീസിനെതിരായ ജയത്തോടെ ഇന്ത്യ മായ്ച്ച് കളഞ്ഞിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലഭിച്ച സ്വപ്നതുല്യമായ തുടക്കം തുടരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിൻഡീസിനെ തൂത്തുവാരിയ ഇന്ത്യൻ സംഘം അതേ പ്രകടനം തന്നെ അവർത്തിക്കാനാകും ലക്ഷ്യമിടുന്നത്. അതേസമയ൦, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര 4-1നു തോറ്റതിന്റെ നിരാശയിൽ നിന്നും കരകയറാനാകും ലങ്ക ശ്രമിക്കുക. ടി20യിൽ ഒന്നാം റാങ്കിലുള്ള ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 പരമ്പര സ്വന്തമാക്കാനും അവർ ലക്ഷ്യമിടുന്നു. 2008നുശേഷം ഇന്ത്യയില്‍ ഒരു പരമ്പരയും ജയിച്ചിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് അവർക്ക് മുന്നിലുണ്ട്.
advertisement
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ.
ശ്രീലങ്ക : പാതും നിസ്സംഗ, കമിൽ മിഷാര, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമൽ (വിക്കറ്റ് കീപ്പർ), ജനിത് ലിയാനഗെ, ദസുൻ ഷനക (ക്യാപ്റ്റൻ), ചാമിക കരുണരത്‌നെ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ദുഷ്മന്ത ചമീര, ലഹിരു കുമാര.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2022 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SL, 1st T20I | ശ്രീലങ്കയ്ക്ക് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; സഞ്ജു അന്തിമ ഇലവനിൽ