കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; കുറസാവോയോട് തോറ്റത് 3- 1 ന്
Last Updated:
പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ആദ്യ മത്സരമായിരുന്നു ഇന്ത്യയുടേത്
ബുറിറം: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഫിഫ റാങ്കിങ്ങില്‍ എണ്‍പത്തി രണ്ടാം സ്ഥാനക്കാരായ കുറസാവോയാട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ആദ്യ മത്സരമായിരുന്നു ഇന്ത്യയുടേത്. പതിനാലാം മിനിറ്റിലാണ് കുറസാവോ ഗോള്‍വേട്ട ആരംഭിച്ചത്.
റോളി ബൊനെവാക്കിയ, എല്‍സണ്‍ ഹൂയി, ലിയാന്‍ഡ്രോ ബക്കൂന എന്നിവരാണ് കുറസാവോയുടെ ഗോളുകള്‍ നേടിയത്. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍. മുപ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഇന്ത്യ ആശ്വാസ ഗോള്‍ നേടിയത്.
Also Read: ഇന്ത്യക്ക് ആദ്യ തിരിച്ചടി, ധവാന്‍ വീണു; പിടിമുറുക്കാന്‍ ദക്ഷിണാഫ്രിക്ക
ആദ്യ പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. ജയത്തോടെ കുറസാവോ ഫൈനലിലെത്തി. തായ്ലന്‍ഡ് -വിയറ്റ്നാം മത്സരത്തിലെ ജേതാക്കളെയാണ് കുറസാവോയ്ക്ക് നേരിടാനുള്ളത്. ഇതില്‍ തോല്‍ക്കുന്നവരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 05, 2019 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; കുറസാവോയോട് തോറ്റത് 3- 1 ന്


