നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • എല്ലാ പന്തിലും വിക്കറ്റ് എടുക്കുന്ന രീതിയിലായിരുന്നു സിറാജിന്റെ പ്രകടനം; പ്രശംസയുമായി സുനില്‍ ഗവാസ്‌കര്‍

  എല്ലാ പന്തിലും വിക്കറ്റ് എടുക്കുന്ന രീതിയിലായിരുന്നു സിറാജിന്റെ പ്രകടനം; പ്രശംസയുമായി സുനില്‍ ഗവാസ്‌കര്‍

  ഇംഗ്ലണ്ട് ഇന്നിങ്സിന്റെ തുടക്കത്തില്‍ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയില്‍ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയിരുന്നു.

  News18

  News18

  • Share this:
   ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്നും ആതിഥേയരെ പിടിച്ചുനിര്‍ത്തിയത് സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിംഗിന്റെ ബലത്തിലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 94 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ തുടക്കത്തില്‍ ഇരട്ട പ്രഹരങ്ങളുമായി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ 23/0 എന്ന നിലയില്‍ നിന്ന് 23/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയിരുന്നു.

   മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിത്. 51 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആതിഥേയര്‍ക്ക് അഞ്ച് ബാറ്റ്‌സ്മാന്മാരെ നഷ്ടമായി. മുഹമ്മദ് സിറാജും, ഇഷാന്ത് ശര്‍മയുമായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്തത്. ഇപ്പോഴിതാ മുഹമ്മദ് സിറാജിന്റെ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

   'ഒരു ബാറ്റ്‌സ്മാന്‍ പേസ് ബോളറെ നേരിടുമ്പോള്‍ അവരുടെ ശരീരഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കും. ബോളര്‍ ക്ഷീണിതനാണെന്ന് മനസിലാക്കി കഴിഞ്ഞാല്‍ എളുപ്പത്തില്‍ റണ്‍സ് നേടാനാകും. എന്നാല്‍ സിറാജിന്റെ കാര്യത്തില്‍ ഇത് സംഭവിച്ചില്ല. എല്ലാ പന്തിലും വിക്കറ്റെടുക്കുന്ന തരത്തിലായിരുന്നു ബൗളിംഗ്'- ഗവാസ്‌കര്‍ പറഞ്ഞു.

   രണ്ടാം ദിനത്തില്‍ ഡോ സിബ്ലിയേയും ഹസീബ് ഹമീദിനേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കിയത് സിറാജായിരുന്നു. ജോ റൂട്ടും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് നടത്തിയ 121 റണ്‍സിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചതും വലം കൈയന്‍ ബോളര്‍ തന്നെ.

   ചുണ്ടത്ത് വിരല്‍ വെച്ചു കൊണ്ടുള്ള ആഘോഷം എന്തിന്? വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

   മുഹമ്മദ് സിറാജ് വിക്കറ്റ് നേടുമ്പോഴെല്ലാം ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ പുതിയ ആഘോഷരീതി ആയിരുന്നു. ചുണ്ടത്ത് വിരല്‍ വെച്ചുകൊണ്ടായിരുന്നു താരം പലപ്പോഴും വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. ഈ ആഘോഷം തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് താരം പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

   'ഈ ആഘോഷം എന്റെ വിമര്‍ശകര്‍ക്കുള്ളതാണ്. എന്തെന്നാല്‍ അവര്‍ എന്നെക്കുറിച്ച് കുറേ പറയുന്നുണ്ട്. എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല, അത് കഴിയില്ല എന്നൊക്കെ. അവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ പന്തു കൊണ്ട് സംസാരിക്കുന്നു. അതുകൊണ്ട് ഇതാണ് എന്റെ പുതിയ ആഘോഷരീതി.'- സിറാജ് പറഞ്ഞു.


   കെ എല്‍ രാഹുലിന് നേരെ ഇംഗ്ലണ്ട് ആരാധകര്‍ ബോട്ടില്‍ കോര്‍ക്ക് എറിഞ്ഞതിനെക്കുറിച്ച് അത് താന്‍ ശ്രദ്ധിച്ചിരുന്നില്ലയെന്നും കാണികള്‍ മോശമായി ഒന്നും പറഞ്ഞിരുന്നില്ല എന്നും സിറാജ് പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}