കുൽദീപ് യാദവ് വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി? പ്രതികരിച്ച് താരം
- Published by:Sarika KP
- news18-malayalam
Last Updated:
നിങ്ങൾക്ക് നല്ലൊരു വാർത്ത ഉടനെ തന്നെ ലഭിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ ടി20 ലോകകപ്പ് കിരീടമുയര്‍ത്തി പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇന്നും താരങ്ങളെ പറ്റിയും ലോകകപ്പിനെപറ്റിയുമുള്ള വാർത്തകളാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. അതിനിടെയിലിതാ ഇന്ത്യൻ ടീമിന് കരുത്തായ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. ബോളിവുഡ് താരമാകും വധുവാകുന്നതെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നു. എന്നാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് താരം. അഭ്യൂഹങ്ങൾ തള്ളിയ താരം വിവാഹിതനാകുന്ന കാര്യം സമ്മതിച്ചിട്ടുണ്ട്.
‘നിങ്ങൾക്ക് നല്ലൊരു വാർത്ത തന്നെ ഉടനെ ലഭിക്കും. പക്ഷേ അതൊരു ബോളിവുഡ് നടിയാകില്ല. പ്രധാന കാര്യമെന്തെന്നാൽ ആരായാലും അവൾ എന്നെയും എന്റെ കുടുംബത്തെയും നന്നായി നോക്കണം”— കുൽദീപ് എൻഡിടിവിയോട് പറഞ്ഞു.
6.95 ഇക്കോണമിയിലാണ് 29-കാരൻ 10 വിക്കറ്റുകൾ നേടിയത്. ഇന്ത്യൻ ടി20 ലോകകപ്പ് ടീമിൽ വിക്കറ്റ് വേട്ടയിൽ നാലാമനാണ് കുൽദീപ് യാദവ്. അതേസമയം താരത്തിന്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ബാർബഡോസിലേത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ കുൽദീപ് മികച്ച പ്രകടനമാണ് ടൂർണമെൻ്റിൽ കാഴ്ചവച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 08, 2024 11:23 AM IST