'ഞങ്ങൾ ഞെട്ടിപ്പോയി'; ലോകകപ്പ് ഫൈനലിന് ശേഷം പ്രധാനമന്ത്രി ഡ്രെസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ചതിനെക്കുറിച്ച് മുഹമ്മദ് ഷമി
- Published by:Naseeba TC
- news18-malayalam
Last Updated:
അദ്ദേഹം ടീമിലെ ഓരോ വ്യക്തികളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു
ഓസ്ട്രേലിയക്ക് എതിരായ 2023 ലെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിലെ തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രെസ്സിങ് റൂമിലെത്തി എല്ലാവരെയും ആശ്വസിപ്പിച്ചത് ടീം അംഗങ്ങളെ അത്ഭുതപ്പെടുത്തി എന്ന് ഇന്ത്യൻ ബൗളറായ മുഹമ്മദ് ഷമി. ഇന്ത്യയുടെ ഫാസ്റ്റ് ബൗളറായ ഷമ്മി ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"മത്സര ശേഷം ഡ്രെസ്സിങ് റൂമിൽ എല്ലാവരും വലിയ സങ്കടത്തിൽ ഇരിക്കവെയാണ് അദ്ദേഹം കടന്നു വന്നത്. പ്രധാനമന്ത്രി കാണാൻ എത്തുന്നതിനെക്കുറിച്ച് ടീമിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം പെട്ടെന്ന് ഡ്രെസ്സിങ് റൂമിലേക്ക് കടന്നു വന്നത് ഞങ്ങൾക്ക് അത്ഭുതമായിരുന്നു. അദ്ദേഹം ടീമിലെ ഓരോ വ്യക്തികളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു " - ഷമി പറഞ്ഞു.
advertisement
ഞങ്ങളുടെ രണ്ട് മാസത്തെ കഠിനാധ്വാനത്തിന് വിലയില്ലാതാക്കിക്കളഞ്ഞ തോൽവിയാണ് ഫൈനലിൽ ഉണ്ടായത്. അതുകൊണ്ട് തന്നെ എല്ലാവരും വളരെ വിഷമ അവസ്ഥയിൽ ആയിരുന്നു. പെട്ടെന്നൊരു മുന്നറിയിപ്പും ഇല്ലാതെ പ്രധാനമന്ത്രി കടന്നു വരികയും ഓരോരുത്തരെയും ആശ്വസിപ്പിക്കുകയും ചെയ്തത് വലിയ ആശ്വാസം നൽകി.
തോൽവിയിൽ നിന്നും പുറത്ത് വരണമെന്നും വീണ്ടും മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും പരസ്പരം പറഞ്ഞത് ഈ തോൽവിയിൽ നിന്നും പുറത്ത് വരണമെന്ന് തന്നെ ആയിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ സന്ദർശനവും ആശ്വാസ വാക്കുകളും ഞങ്ങളെ മാനസികമായി വളരെ അധികം സഹായിച്ചുവെന്നും ഷമി കൂട്ടിച്ചേർത്തു.
advertisement
ഫൈനലിൽ 137 ബോളിൽ നിന്നും 120 റൺസെടുത്ത ട്രാവിസ് ഹെഡിന്റെയും അർധ സെഞ്ച്വറി നേടിയ മാർനസ് ലാബുഷാഗ്നെയുടെയും പിൻ ബലത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 15, 2023 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞങ്ങൾ ഞെട്ടിപ്പോയി'; ലോകകപ്പ് ഫൈനലിന് ശേഷം പ്രധാനമന്ത്രി ഡ്രെസ്സിങ് റൂമിലെത്തി ആശ്വസിപ്പിച്ചതിനെക്കുറിച്ച് മുഹമ്മദ് ഷമി


