IND vs SA Third T20I: സൂര്യകുമാറിന്റെ സെഞ്ചുറി; പിറന്നാൾദിനത്തിൽ കുൽദീപിന്റെ വിക്കറ്റ് വേട്ട; മൂന്നാം ടി20യിൽ ഇന്ത്യക്ക് വമ്പൻവിജയം
- Published by:Rajesh V
- news18-malayalam
Last Updated:
56 പന്തുകള്‍ നേരിട്ട സൂര്യകുമാർ 100 റൺസെടുത്തു. 8 സിക്‌സും 7 ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്
ജൊഹാന്നസ്ബര്‍ഗ്: ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും പിറന്നാൾ ദിനത്തിലെ സ്പിന്നർ കുല്‍ദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെയും പിൻബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് വമ്പൻ ജയം. ഇതോടെ പരമ്പര സമനിലയില്‍ (1-1) ആയി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 95 റണ്‍സ് മാത്രമാണ് നേടിയത്. 13.5 ഓവറിൽ എല്ലാവരും പുറത്തായി. ഇന്ത്യക്ക് 106 റണ്‍സിന്റെ ഉജ്ജ്വല ജയം.
ഡേവിഡ് മില്ലർ (25 പന്തില്‍ 35 റണ്‍സ്). ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (25), ഡോണോവന്‍ ഫെറെയ്‌റ (12 റണ്‍സ്) എന്നിവർമാത്രമാണ് രണ്ടക്കം കടന്നത്. ബാക്കിയുള്ളവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. രണ്ടുപേര്‍ പൂജ്യത്തിനും മൂന്നുപേര്‍ ഒരു റണ്ണുമെടുത്തും ഡ്രസ്സിങ് റൂമിലോക്ക് മടങ്ങി.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴുവിക്കറ്റിന് 201 റണ്‍സെടുത്തു. 56 പന്തുകള്‍ നേരിട്ട് 100 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ പുറത്തായത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഫിഫ്റ്റിയും (41 പന്തില്‍ 60 റണ്‍സ്) മികച്ച സ്കോർ നേടുന്നതിൽ നിർണായകമായി.
advertisement
8 സിക്‌സും 7 ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. 3 സിക്‌സും 6 ഫോറുമാണ് യശസ്വി ജയ്‌സ്വാള്‍ നേടിയത്. കേശവ് മഹാരാജിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ശുഭ്മാന്‍ ഗില്‍ (8 ) വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഇന്ത്യന്‍ നിരയില്‍നിന്ന് ആദ്യം മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ത്തന്നെ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി തിരികെപ്പോയി. ടീം സ്‌കോര്‍ 29ല്‍ രണ്ട്. കേശവ് മഹാരാജാണ് ഇരുവരെയും മടക്കിയയച്ചത്.
പിന്നീട് സൂര്യകുമാര്‍ യാദവും യശസ്വി ജയ്‌സ്വാളും ചേന്ന് നടത്തിയ രക്ഷാദൗത്യമാണ് ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇന്ത്യന്‍ സ്‌കോര്‍ 141ല്‍ എത്തിയപ്പോഴാണ് അടുത്ത വിക്കറ്റ് വീണത്. തബ്രീസ് ഷംസിയുടെ പന്തില്‍ റീസ ഹെന്‍ട്രിക്‌സിന് ക്യാച്ച് നല്‍കി ഓപ്പണര്‍ ജയ്‌സ്വാള്‍ മടങ്ങി. 112 റണ്‍സാണ് സൂര്യ - ജയ്‌സ്വാള്‍ കൂട്ടുകെട്ടില്‍ പിറന്നത്. പിന്നീടെത്തിയവരില്‍ റിങ്കു സിങ് മാത്രമാണ് രണ്ടക്കം കടന്നത് (14 റണ്‍സ്).
advertisement
ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.
ICC T20 ലോകകപ്പ് 2024 | T20 ലോകകപ്പ് 2024 സമയക്രമം | T20 ലോകകപ്പ് 2024 പോയിന്റ് നില | T20 ലോകകപ്പ് 2024 മത്സര ഫലങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 15, 2023 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA Third T20I: സൂര്യകുമാറിന്റെ സെഞ്ചുറി; പിറന്നാൾദിനത്തിൽ കുൽദീപിന്റെ വിക്കറ്റ് വേട്ട; മൂന്നാം ടി20യിൽ ഇന്ത്യക്ക് വമ്പൻവിജയം