'വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം'; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ ടീം 202 റൺസെന്ന ടോട്ടലിലേക്കെത്തിയത്
വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ചു സാംസൺ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു ടീമിന്റെ വിജയത്തെക്കുറിച്ചും തന്റെ സെഞ്ച്വറിയെക്കുറിച്ചും സംസാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തനറെ ഫോം പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നും സഞ്ജു പറഞ്ഞു. പിച്ചിൽ ഒരുപാട് സമയം ചിലവഴിക്കുന്നത് ആസ്വദിക്കുന്നുണ്ട്. ഇപ്പോഴത്തെ ഫോം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ആക്രമണോത്സുകത കാണിക്കുന്നതിനെക്കുറിച്ച് നാം പറയാറുണ്ട്. വ്യക്തിഗത നേട്ടത്തെക്കാൾ ടീമിന്റെ നേട്ടത്തിൽ പ്രാധാന്യം നൽകണം. മൂന്നോ നാലോ പന്തുകൾ കളിച്ച ശേഷം ബൌണ്ടറി നേടാനാണ് എല്ലാവരും ശ്രമിക്കുക . ഞാനും അതിനാണ് ശ്രമിച്ചത്. ദക്ഷിണാഫ്രിക്ക മികച്ച ടീമാണെന്നും നാട്ടിൽ നടക്കുന്ന പരമ്പര ജയത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് (50 പന്തിൽ 107 റൺസ്) 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. മറ്റ് ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഒരു ഭാഗത്ത് ഉറച്ചു നിന്ന സഞ്ജു ടീമിനെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. 10 സിക്സറുകളും 7 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 17.7 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. 22 പന്തിൽ 25 റൺസെടുത്ത ഹെൻ്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മൂന്ന് വീതം വിക്കറ്റെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 09, 2024 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം'; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ