അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് 20 കോടിയോളം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി

Last Updated:

2022-ൽ യുഎസ്എയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നു

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ കുടുങ്ങി. ANI റിപ്പോർട്ട് അനുസരിച്ച്, ഓൺലൈൻ തട്ടിപ്പിലൂടെ ഐസിസിക്ക് ഏകദേശം 20 കോടി രൂപ നഷ്ടപ്പെട്ടു. 2022-ൽ യുഎസ്എയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ-യിലെ ഒരു റിപ്പോർട്ട് പറയുന്നു. ഐസിസിക്ക് നഷ്ടമായ കൃത്യമായ തുക ഇതുവരെ വ്യക്തമല്ല, എന്നാൽ ഇത് ഏകദേശം 2.5 മില്യൺ യുഎസ് ഡോളർ അഥവാ 20 കോടിയോളം രൂപയാണെന്ന് റിപ്പോർട്ടുണ്ട്.
ബിസിനസ് ഇ-മെയിൽ (BEC) തട്ടിപ്പിനാണ് ഐസിസി ഇരയായത്. ഫിഷിങ് വിഭാഗത്തിൽപ്പെട്ട ഓൺലൈൻ തട്ടിപ്പാണിത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) റിപ്പോർട്ട് പ്രകാരം, “ഏറ്റവും സാമ്പത്തികമായി നശിപ്പിക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഒന്നാണ്” BEC. തട്ടിപ്പിനെക്കുറിച്ച് ഐസിസി ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല. എന്നിരുന്നാലും, അവർ അമേരിക്കയിലെ സൈബർക്രൈം സംബന്ധിച്ച അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് തട്ടിപ്പിനെക്കുറിച്ച് ഐസിസി ബോർഡിനെ അറിയിച്ചത്. എന്നാൽ അമേരിക്കൻ അധികൃതർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഐസിസി മറുപടി നൽകിയിട്ടില്ല. ഓൺലൈൻ തട്ടിപ്പ് എങ്ങനെ നടന്നു. തട്ടിപ്പുകാർ ദുബായിലെ ഐസിസി ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടോ അതോ വെണ്ടർ/കൺസൾട്ടന്റ് മുഖേനയാണോ ഇടപാട് നടന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഐസിസി മറുപടി നൽകിയിട്ടില്ല. ഇടപാട് ഒരു തവണയാണോ പലതവണയാണോ നടന്നതെന്നും വ്യക്തമല്ല.
advertisement
എന്താണ് BEC തട്ടിപ്പ്?
വയർ ട്രാൻസ്ഫർ അയയ്‌ക്കുന്നതിന് സംഘടനകളെയും ആളുകളെയും വഞ്ചിക്കുന്ന ഒരു തരം ഫിഷിംഗാണ് ബിഇസി തട്ടിപ്പ്. കഴിഞ്ഞ നവംബറിലെ അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ടിൽ (യുഎസ് ഗവൺമെന്റിന് സമർപ്പിച്ചു), 2021-ൽ, BEC-മായി ബന്ധപ്പെട്ട ഇന്റർനെറ്റ് ക്രൈം കൺട്രോൾ സെന്ററിലേക്കുള്ള ക്ലെയിമുകൾ 2.4 ബില്യൺ ഡോളറിലധികം ആയിരുന്നുവെന്ന് FBI റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ, BEC അഴിമതികളിൽ സാധാരണയായി ഉൾപ്പെടുന്നതായി FBI പറഞ്ഞു , ESPNcriinfo റിപ്പോർട്ട് ചെയ്തതു പോലെ, “നിയമപരവും അറിയപ്പെടുന്നതുമായ ഇമെയിൽ വിലാസം ഉപയോഗിച്ചുള്ള കബളിപ്പിക്കൽ അല്ലെങ്കിൽ ഇരയ്ക്ക് അറിയാവുന്നതോ വിശ്വസിക്കുന്നതോ ആയ ഒരാളായി പ്രത്യക്ഷപ്പെടാൻ ഏതാണ്ട് സമാനമായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ്.
advertisement
അതേസമയം ഇപ്പോൾ പുറത്തുവന്ന തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ ഐസിസി ഇതുവരെ തയ്യാറായിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് 20 കോടിയോളം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement