മെസിക്കൊപ്പം ഗ്യാലറിയിലിരുന്ന് മകന് വരച്ചത് യുവന്റ്സിന്റെ ലോഗോയോ?; വൈറലായി വീഡിയോ
Last Updated:
ബാഴ്സ: കഴിഞ്ഞദിവസം ചാമ്പ്യന്സ് ലീഗില് നടന്ന ബാഴ്സലോണ ഇന്റര്മിലാന് മത്സരത്തിന്റെ പ്രധാന സവിശേഷത പരിക്കേറ്റ് ടീമിനു പുറത്തായ സൂപ്പര് താരം മെസി കളി കാണാനെത്തിയിരിന്നു എന്നതാണ്. മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സ ഇന്റര്മിലാനെ തകര്ത്ത് വിട്ടത്.
മത്സരത്തിന്റെ പ്രധാന നിമിഷങ്ങളിലെല്ലാം ക്യാമറകണ്ണുകള് ഗ്യാലറിയിലുണ്ടായിരുന്ന മെസിയിലേക്ക് തിരിഞ്ഞിരുന്നു. മൂത്ത മകന് തിയാഗോയ്ക്കൊപ്പമായിരുന്നു മെസി കളി കാണാന് എത്തിയത്. ടീമിന്റെ ഗോള് നേട്ടത്തില് സന്തോഷിക്കുകയും അവസരങ്ങള് നഷ്ടപ്പെടുത്തുമ്പോള് നിരാശയോടെയും ഇരുന്ന മെസിയുടെ ചിത്രങ്ങള് ക്യാമറയില് പതിഞ്ഞിരുന്നെങ്കിലും ഗ്യാലറിയില് നിന്നുള്ള മറ്റൊരു ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്.
മെസിക്കൊപ്പം ഗ്യാലറിയിലിരിക്കുകയായിരുന്ന മകന് കളിക്കിടയില് പേപ്പറില് വരച്ചത് പോര്ച്ചുഗല് താരം ക്രിസ്റ്റിയാനോ റൊണാള്ഡോയുടെ ക്ലബ്ബായ യുവന്റ്സിന്റെ ലോഗോയാണെന്നാണ് സോഷ്യല് മീഡിയ പറയുന്നത്. അവ്യക്തം എങ്കിലും ആദ്യ കാഴ്ചയില് യുവന്റ്സിന്റെ ലോഗോയെന്നു തോന്നിക്കുന്ന ചിത്രം തന്നെയാണ് വീഡിയോയില് തിയാഗോ മെസിക്ക് കാണിച്ച് കൊടുക്കുന്നത്.
advertisement
ചോര്ച്ചുഗല് സൂപ്പര് സ്റ്റാറിന്റെ ആരാധകനാണോ തിയാഗോയെന്നാണ് സോഷ്യല് മീഡിയ ഇപ്പോള് ഉയര്ത്തുന്ന ചോദ്യം.
Lionel #Messi's son - Thiago - appeared to draw a #Juventus badge in front of his father when they watched #Barcelona play #InterMilan at Camp Nou in recent days .@juventusfc pic.twitter.com/9tsPjyDThh
— JuventusLebanon🇱🇧 (@Juventus1897zi) October 26, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിക്കൊപ്പം ഗ്യാലറിയിലിരുന്ന് മകന് വരച്ചത് യുവന്റ്സിന്റെ ലോഗോയോ?; വൈറലായി വീഡിയോ