സ്‌കൂള്‍ കായികമേള: എറണാകുളം മുന്നേറുന്നു; ആദ്യ മീറ്റ് റെക്കോര്‍ഡ് ആന്റോസ് ടോമിയുടെ പേരില്‍

Last Updated:
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് 110 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പിറന്നു. കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ആന്റോസ് ടോമിയുടെ പേരിലാണ് പുതിയ റെക്കോര്‍ഡ്. അഞ്ച് വര്‍ഷം പഴക്കമുള്ള ഡിബി സബാസ്റ്റ്യന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് ആന്റോസ് ടോമി തിരുത്തിയത്. 14.73 സെക്കന്‍ഡിലാണ് ആന്റോസ് ടോമി ഫിനിഷ് ചെയ്തത്.
ജൂനിയര്‍ വിഭാഗം പുരുഷന്മാരുടെ പോള്‍വോള്‍ട്ടിലും മീറ്റ് റെക്കോര്‍ഡ് പിറന്നു. പാലക്കാട് കല്ലടി എച്ച്.എസിലെ മുഹമ്മദ് ബാസിമാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. എറണാകുളം മാര്‍ബേസിലിന്റെ അലന്‍ ബിജുവിനാണ് ഈ ഇനത്തില്‍ വെള്ളി.
96 ഇനങ്ങളില്‍ 31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 88 പോയിന്റുമായി എറണാകുളം ജില്ലയാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് 46 പോയിന്റുമായി പാലക്കാടും മൂന്നാം സ്ഥാനത്ത് 35 പോയിന്റുമായി കോഴിക്കോടുമാണുള്ളത്. സ്‌കൂളുകളില്‍ 25 പോയിന്റുമായി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാമതും 23 പോയിന്റുമായി സെന്റ് ജോര്‍ജ്ജ് എച്ച്എസ്എസ് കോതമംഗലം രണ്ടാമതുമാണ്. മൂന്നാം സ്ഥാനത്തുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിന് 20 പോയിന്റുകളും.
advertisement
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ചിങ്കിസ് ഖാനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനീറ്റ മരിയ ജോണും ജേതാക്കളായി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബ്ദുല്‍ റസാക്കിനും സാന്ദ്രക്കുമാണ് സ്വര്‍ണ്ണം.
സീനിയര്‍ വിഭാഗം 110 മീറ്റര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ കോഴിക്കോട് സെന്റ് ജോസഫ് പുല്ലൂരാംപാറ സ്‌കൂളിലെ അപര്‍ണ റോയി ഒന്നാം സ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ ഫാദിഹും, ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎം എച്ച്എസ്എസിലെ സൂര്യജിത്തും ഒന്നാമതെത്തി. സബ്ജൂനിയര്‍ വിഭാഗം 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മുഹമ്മമദ് സഹിദൂര്‍ റഹ്മാനും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ നാട്ടികയിലെ ശിവപ്രീയക്കുമാണ് സ്വര്‍ണ്ണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്‌കൂള്‍ കായികമേള: എറണാകുളം മുന്നേറുന്നു; ആദ്യ മീറ്റ് റെക്കോര്‍ഡ് ആന്റോസ് ടോമിയുടെ പേരില്‍
Next Article
advertisement
Weekly Love Horoscope Dec 15 to 21 | ജീവിതത്തിലെ അർത്ഥം കണ്ടെത്തും; പ്രണയജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും: പ്രണയ വാരഫലം അറിയാം
ജീവിതത്തിലെ അർത്ഥം കണ്ടെത്തും; പ്രണയജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും: പ്രണയ വാരഫലം അറിയാം
  • പ്രണയജീവിതത്തിൽ വലിയ മാറ്റങ്ങളും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം

  • വിവാഹിതർക്കും അവിവാഹിതർക്കും പ്രണയത്തിൽ സന്തോഷവും ഐക്യവും

  • പഴയ പ്രശ്‌നങ്ങൾ പരിഹരിക്കാനും അനുയോജ്യമാണ്

View All
advertisement