T20 World Cup: ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽക്കുന്നത് കോടികൾക്ക്
- Published by:meera_57
- news18-malayalam
Last Updated:
ഇത്തവണത്തെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം അരങ്ങേറുന്നത് അമേരിക്കയിലാണ്
ഈ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന T20 ലോകകപ്പ് മത്സരങ്ങൾക്കായി ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ നാളുകളെണ്ണി കാത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങളെ കുറിച്ചുള്ള ചർച്ചകളും ചൂടുപിടിച്ചു തുടങ്ങി. ഇത്തവണത്തെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം അരങ്ങേറുന്നത് അമേരിക്കയിലാണ്. ഇന്ത്യയിലും പാക്കിസ്ഥാനിലുമുടനീളമുള്ള ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വലിയതോതിലുള്ള വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഔദ്യോഗികമായി ടിക്കറ്റുകളുടെ വില്പന ആരംഭിച്ച സമയത്ത് ഒരു ടിക്കറ്റിന്റെ വില 6 ഡോളർ (467 രൂപ) ആയിരുന്നു. എന്നാൽ യുഎസ് റീസെയിൽ മാർക്കറ്റുകളിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചാണ് ഇപ്പോൾ ടിക്കറ്റ് വില ഉയർന്നിരിക്കുന്നത്. നിലവിൽ StubHub, SeatGeek തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് അതിന്റെ യഥാർത്ഥ വിലയുടെ ഇരട്ടിക്കാണ് വിൽക്കുന്നത്. വിഐപി ടിക്കറ്റുകൾക്കാകട്ടെ തുടക്കത്തിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ 400 ഡോളർ ( നികുതി ഒഴികെ 33000 രൂപ) ആയിരുന്നു നിരക്ക് രേഖപ്പെടുത്തിയിരുന്നത്.
advertisement
എന്നാൽ റീസെയിൽ പ്ലാറ്റ്‌ഫോമുകളിൽ 33 ലക്ഷം രൂപ ( 40,000 ഡോളർ ) വരെ ടിക്കറ്റുകൾക്ക് വിലയുണ്ട്. അതേസമയം ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനായി ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ, ഒരാൾക്ക് ഏകദേശം 1.04 ലക്ഷം രൂപ (1,259 ഡോളർ ) ചെലവഴിക്കേണ്ടി വരും. യുഎസ്എയിലെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകളുമായാണ് നിലവില്‍ ഇന്ത്യ-പാക് ടിക്കറ്റ് വില മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വേള്‍ഡ് സീരീസിന്റെ ടിക്കറ്റ് വില 1100 ഡോളര്‍(91000 രൂപ) ആയിരുന്നു. കൂടാതെ സൂപ്പർ ബൗൾ മത്സരത്തിൽ ടിക്കറ്റിന് ശരാശരി വില 7.45 ലക്ഷം ( 9,000 ഡോളർ ) ആയിരുന്നു. ഐസിസിക്ക് ആതിഥേയത്വം വഹിക്കാൻ അമേരിക്ക ഒരുങ്ങുമ്പോൾ വരാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ.
advertisement
അതേസമയം, SeatGeek പ്ലാറ്റ്ഫോമിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ഏറ്റവും വിലകൂടിയ ടിക്കറ്റ് ലഭിക്കാൻ ഒരാൾക്ക് 1.4 കോടി (175,000 ഡോളർ ) നൽകേണ്ടിവരും . കൂടാതെ മറ്റ് അധിക ചാർജ് ഇനത്തിൽ 50,000 ഡോളർ (41 ലക്ഷം) കൂടി ചേർത്താൽ ടിക്കറ്റിനായി ഏകദേശം 1.86 കോടി രൂപ ചിലവാകും.
ICC T20 ലോകകപ്പ് 2024 | T20 ലോകകപ്പ് 2024 സമയക്രമം | T20 ലോകകപ്പ് 2024 പോയിന്റ് നില | T20 ലോകകപ്പ് 2024 മത്സര ഫലങ്ങൾ
advertisement
Summary: Tickets for Indo-Pak match at the T20 world cup being sold like hot cakes
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 05, 2024 7:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup: ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽക്കുന്നത് കോടികൾക്ക്