'ഈ മെഡല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു': പാരാലിമ്പിക്‌സ് സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച ഷൂട്ടര്‍ അവനി ലേഖാര

Last Updated:

2012ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ അവനി, രാജസ്ഥാൻ സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനി കൂടിയാണ്.

News18
News18
പാരാലിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് ഷൂട്ടർ അവനി ലേഖാര. തിങ്കളാഴ്ച നടന്ന ഫൈനലിൽ 249.6 എന്ന ലോക റെക്കോർഡ് സ്‌കോർ ചെയ്താണ് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എസ്എച്ച് 1ൽ അവനി സ്വർണം നേടിയത്. പാരാലിമ്പിക്‌സ് ടോക്കിയോ 2020ൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണ് 19കാരി സ്വന്തമാക്കിയിരിക്കുന്നത്.
പാരാലിമ്പിക് ഗെയിംസിൽ ഷൂട്ടിംഗിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ കൂടിയാണിത്. നീന്തൽ താരം മുരളികാന്ത് പെറ്റ്കർ (1972), ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയ (2004, 2016), ഹൈജമ്പർ തങ്കവേലു മാരിയപ്പൻ (2016) എന്നിവർക്ക് ശേഷം പാരാലിമ്പിക്‌സ് സ്വർണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായികതാരമാണ് അവനി.
'ഈ വികാരം വിശദീകരിക്കാൻ കഴിയില്ല. ഈ മെഡൽ, മുഴുവൻ ഇന്ത്യക്കാരുടെയും അനുഗ്രഹവും പിന്തുണയുമാണ്. ഈ മെഡൽ എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' എന്നാണ് സഹ ഇന്ത്യൻ താരങ്ങൾക്ക് നന്ദി പറയുകയും ചരിത്രപരമായ മെഡൽ നേട്ടം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തുകൊണ്ട് സിഎൻഎൻ ന്യൂസ് 18.കോമിനോട് അവനി പ്രതികരിച്ചത്.
advertisement
'ഞാൻ മനസ്സ് നിറഞ്ഞ സന്തോഷത്തിലാണ്. ഞാൻ ലോകത്തിന്റെ മുകളിൽ നിൽക്കുന്നത് പോലെ വളരെ ആവേശത്തിലാണ്' എന്നായിരുന്നു അവനി സിഎൻഎൻ ന്യൂസ് 18 ഡോട്ട് കോമിനോട് നടത്തിയ ചാറ്റിൽ വ്യക്തമാക്കിയത്.
advertisement
തിങ്കളാഴ്ച നടന്ന എട്ട് പേർ പങ്കെടുത്ത യോഗ്യതാ റൗണ്ടിൽ നിന്ന് ഫൈനലിൽ ഏഴാമതായി ആയിരുന്നു അവനി യോഗ്യത നേടിയത്. എന്നാൽ ഫൈനലിലെ ആദ്യ എലിമിനേഷൻ പരമ്പരയിൽ തന്നെ, എതിരാളികളായ മറ്റ് ഏഴ് ഷൂട്ടർമാരെയും മറികടന്ന അവനിക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നില്ല.
2012ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ അവനി, രാജസ്ഥാൻ സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനി കൂടിയാണ്. കോവിഡ് -19 പകർച്ചവ്യാധിയെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം പതിവായി ചെയ്തിരുന്ന ഫിസിയോതെറാപ്പി 2020ൽ തടസ്സപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് അവനി ഇപ്പോൾ സ്വർണ മെഡൽ നേടിയിരിക്കുന്നത്.
advertisement
2019ൽ ക്രൊയേഷ്യയിലെ ഒസിജെക്കിൽ നടന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ അവനി 10 മീറ്റർ എയർ റൈഫിളിൽ വെള്ളി നേടിയിരുന്നു. അതേ വർഷം മേയിൽ, 10 മീറ്റർ എയർ റൈഫിൾ പ്രോൺ മിക്‌സഡ് ഇവന്റിൽ (R3) 631.7 പോയിന്റ് നേടി ജൂനിയർ ലോക റെക്കോർഡും സ്ഥാപിച്ചിരുന്നു.
ഒളിമ്പിക്‌സിലോ പാരാലിമ്പിക്‌സിലോ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരം കൂടിയാണ് അവനി. 2016 റിയോയിൽ ദീപ മാലിക്കും, ഞായറാഴ്ച പാര-ടേബിൾ ടെന്നീസ് താരം ഭവിന പട്ടേലും നേടിയ വെള്ളി മെഡലുകൾ പാരാലിമ്പിക്‌സിൽ ഇന്ത്യൻ വനിതാ കായികതാരങ്ങളുടെ മികച്ച ശ്രമങ്ങളാണ്. പിവി സിന്ധുവും മീരാഭായ് ചാനുവും ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഈ മെഡല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു': പാരാലിമ്പിക്‌സ് സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച ഷൂട്ടര്‍ അവനി ലേഖാര
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement