Tokyo paralympics | അവനി ലേഖരയ്ക്ക് രണ്ടാം മെഡല്‍; ഷൂട്ടിങ്ങില്‍ വെങ്കലം, നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
- Published by:Sarath Mohanan
- news18-malayalam
Last Updated:
രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതോടെ പോയിന്റ് പട്ടികയില്‍ 36ആം സ്ഥാനത്തേക്ക് ഇന്ത്യ എത്തി.
ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് അവനി ലേഖരയിലൂടെ മറ്റൊരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖര വെങ്കലമെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഗെയിംസില്‍ രണ്ടു മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിനും അവനി അര്‍ഹയായി.
നേരത്തെ പാരലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് (എസ്.എച്ച് 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ 12ആം മെഡല്‍ നേട്ടമാണിത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലം എന്നിവയാണ് ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതോടെ പോയിന്റ് പട്ടികയില്‍ 36ആം സ്ഥാനത്തേക്ക് ഇന്ത്യ എത്തി.
.@AvaniLekhara, you beauty! 😍😍😍#IND's ace shooter claims a second medal in R8 - Women's 50m Rifle 3P SH1, winning #Bronze with a score of 445.9! 🔥
1⃣2⃣ medals for 🇮🇳! #Tokyo2020 #Paralympics #ShootingParaSport pic.twitter.com/sJ51rQpky1
— #Tokyo2020 for India (@Tokyo2020hi) September 3, 2021
advertisement
പാരാലിമ്പിക്സിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ നേരത്തേ ഇന്ത്യയുടെ ഒരു അത്ലറ്റിനു മാത്രമേ ഒരു ഗെയിംസില്‍ ഒന്നിലേറെ മെഡലുകള്‍ നേടാനായിരുന്നുള്ളൂ. പുരുഷ താരം ജോഗീന്ദര്‍ സിങ് സോധിയായിരുന്നു ഇത്. 1984ലെ ഗെയിംസിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. അന്നു ഒരു വെള്ളിയും രണ്ടു വെങ്കലവും സോധി ഇന്ത്യക്കു സമ്മാനിച്ചിരുന്നു. ഇപ്പോള്‍ ടോക്കിയോയില്‍ രണ്ടു മെഡലുകളുമായി അവാനിയും എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ്.
ഇന്ന് ഇന്ത്യ ടോക്യോയില്‍ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
advertisement
Tokyo paralympics | ഹൈ ജമ്പില്‍ പ്രവീണ്‍ കുമാറിന് വെള്ളിമെഡല്‍
പാരാലിമ്പിക്സ് പുരുഷന്‍മാരുടെ ഹൈജമ്പ് (T64)ല്‍ ഇന്ത്യക്ക് വെള്ളിമെഡല്‍. 2.07 മീറ്റര്‍ ചാടി പ്രവീണ്‍ കുമാറാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ഏഷ്യന്‍ റെക്കോഡാണിത്. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ 11ആം മെഡലാണിത്. ആദ്യ ശ്രമത്തില് 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നാണ് പ്രവീണ്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്.
18കാരനായ പ്രവീണിന്റെ ആദ്യ പാരാലിമ്പിക്‌സാണിത്. ബ്രിട്ടന്റെ ജോണ്‍താന്‍ ബ്രൂം- എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോയില്‍ സ്വര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി. വെള്ളി മെഡല്‍ നേടിയ പ്രവീണ്‍ കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മെഡല്‍ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2021 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo paralympics | അവനി ലേഖരയ്ക്ക് രണ്ടാം മെഡല്‍; ഷൂട്ടിങ്ങില്‍ വെങ്കലം, നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത